ബിഷപ്പിനെതിരായ അന്വേഷണം നീളുന്നതിനെ വിമർശിച്ച്​ 'ജനയുഗം'

തിരുവനന്തപുരം: ബിഷപ് ഫ്രാേങ്കാ മുളക്കലിനെതിരെ കന്യാസ്ത്രീ നൽകിയ ലൈംഗികപീഡനപരാതിയിൽ അന്വേഷണം നീളുന്നതിനെ വിമർശിച്ച് സി.പി.െഎ മുഖപത്രം 'ജനയുഗം'. അന്വേഷണം ഇത്ര ദിവസമായിട്ടും പൂർത്തിയാക്കാനാവാത്തത് ചിലരിലെങ്കിലും സംശയം ഉണ്ടാക്കുന്നെങ്കിൽ അവരെ കുറ്റപ്പെടുത്താനാവില്ല. ഇരയെ അഭിസാരികയായി ചിത്രീകരിക്കുന്നവർ, കന്യാസ്ത്രീയെ പ്രാപിക്കാൻ ശ്രമിച്ച ബിഷപ്പിനെ കാമഭ്രാന്തൻ എന്ന് വിളിക്കുമോ എന്നും തിങ്കളാഴ്ച പ്രസിദ്ധീകരിച്ച പത്രത്തിലെ മുഖപ്രസംഗം ചോദിക്കുന്നു. ഫ്രാങ്കോക്കെതിരെ എല്ലാ തെളിവുമുണ്ടായിട്ടും സഭാനേതൃത്വത്തില്‍നിന്ന് നീതി ലഭിക്കുന്നില്ലെന്നാണ് കന്യാസ്ത്രീകള്‍ പറയുന്നത്. പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുന്നതില്‍ അമാന്തം കാട്ടുന്നെന്നും ആരോപിക്കുന്നു. അതാണ് ഈ സമരത്തി​െൻറ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്. നടപടി വൈകുെന്നന്ന ഇരയുടെയും അവരെ പിന്തുണക്കുന്നവരുടെയും ആശങ്ക അസ്ഥാനത്തല്ല. 72 ദിവസം മുമ്പാണ് പരാതി നല്‍കിയത്. പൊലീസ് നടപടികളെ വിമര്‍ശിക്കുന്നവര്‍ സഭാനേതൃത്വത്തിലെ ഒരു വിഭാഗത്തി​െൻറ ഭാഗത്തുനിന്നുള്ള അനാശാസ്യ പ്രവണതകളും ചര്‍ച്ചാവിഷയമാക്കണമെന്ന് ജനയുഗം ചൂണ്ടിക്കാട്ടുന്നു. സഭാനേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് കന്യാസ്ത്രീകളുടെ ആരോപണം. ഭീഷണിയിലൂടെയും പലതരം വാഗ്ദാനങ്ങളിലൂടെയും കേസ് ഒത്തുതീര്‍ക്കാനുള്ള ശ്രമം ഒരു വിഭാഗത്തി​െൻറ ഭാഗത്തുനിന്ന് ഉണ്ടായെന്നും അവർ പറഞ്ഞു. ഇരയായ കന്യാസ്ത്രീയെ സമൂഹത്തില്‍ അപമാനിക്കാനുള്ള നടപടികളും വിശ്വാസികളെന്ന് നടിക്കുന്ന ചിലരില്‍നിന്ന് ഉണ്ടാകുന്നു. ഇത് സഭയുടെയും വിശ്വാസസമൂഹത്തി​െൻറയും ധാര്‍മികതക്കുനേരെയുള്ള വിരല്‍ചൂണ്ടലാണ്. ഇരയെ അഭിസാരികയായും മറ്റും ചിത്രീകരിച്ചാണ് പി.സി. ജോര്‍ജിനെ പോലുള്ള ചില ജനപ്രതിനിധികള്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരിക്കുന്നതെന്നും ജനയുഗം ആക്ഷേപിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.