പി.എച്ച്​. കുര്യനെ 'മൂടില്ലാത്താളി'യെന്ന്​ വിശേഷിപ്പിച്ച്​ സി.പി.​െഎ മുഖപത്രം

തിരുവനന്തപുരം: കൃഷിമന്ത്രിയും അഡീഷനൽ ചീഫ് സെക്രട്ടറിയും തമ്മിലുള്ള തർക്കത്തിൽ ഉദ്യോഗസ്ഥെനതിരെ നിശിത വിമർശം ഉയർത്തി സി.പി.െഎ മുഖപത്രമായ 'ജനയുഗം'. മന്ത്രി വി.എസ്. സുനിൽകുമാറിനെ പരിഹസിച്ച റവന്യൂ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനെ 'മൂടില്ലാത്താളി'യെന്ന് പ്രതിവാര പംക്തിയായ 'വാതിൽപ്പഴുതിലൂടെ' യിലാണ് വിമർശനം. കുര്യനെ പരഹൃദയനെന്ന് ആക്ഷേപിക്കുന്ന പംക്തി, കുട്ടനാട്ടിലെ കൃഷി ഉപേക്ഷിക്കണമെന്ന കുര്യ​െൻറ വാക്കുകൾ വല്ലാത്ത മാഫിയ ചുവയുണ്ടെന്നും പറയുന്നു. മൂടില്ലാത്താളി സസ്യകുലത്തിലെ ഒരത്ഭുതമാണെന്ന് പറയുന്ന പാർട്ടി പത്രം, പടര്‍ന്നുകയറുന്ന ചെടിയില്‍നിന്ന് പകുതി ആഹാരവും മറുപകുതി അന്തരീക്ഷത്തില്‍നിന്ന് എടുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നു. 'ത​െൻറ ആതിഥേയനായ ചെടിയെയുംകൊണ്ടേ മൂടില്ലാത്താളി പോകാറുള്ളൂ. ഇടയ്ക്കിടെ ചില മൂടില്ലാത്താളികളും ഭരണയന്ത്രത്തില്‍ കയറിച്ചുറ്റാറുണ്ട്. ഭരണകൂടം ഈ മൂടില്ലാത്താളികളെ സമയോചിതമായി വെട്ടി നശിപ്പിച്ചതിനാൽ കാര്യങ്ങള്‍ ഓടിയോടിപ്പോകുന്നു. പക്ഷേ, പിന്നെയും ചില മൂടില്ലാത്താളികള്‍ ഭരണയന്ത്രത്തില്‍ പിണഞ്ഞു കയറുന്നുവെന്ന് റവന്യൂ സെക്രട്ടറി കൂടിയായ അഡീഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യ​െൻറ കുറേനാളായുള്ള നിലപാടുകള്‍ കണ്ടാലറിയാം. ഐ.എ.എസ് വൃത്തങ്ങളില്‍ പി.എച്ചി​െൻറ പൂര്‍ണരൂപമായി ചിലര്‍ വ്യാഖ്യാനിക്കുന്നത് 'പരഹൃദയൻ' എന്നത്രേ. പരഹൃദയന്‍ കുര്യ​െൻറ പകുതി ആഹാരം ഭരണയന്ത്രത്തില്‍നിന്നും പകുതി മാഫിയകളിലും നിന്നെന്നു തോന്നുന്ന സംഗതികളിലേക്കാണ് പോക്ക്' എന്നും പംക്തിയിൽ പരിഹസിക്കുന്നു. 'കുട്ടനാട്ടെ നെല്‍കൃഷി ഉപേക്ഷിക്കണമെന്നാണ് കുര്യോപദേശം' എന്നും പത്രം കുറ്റപ്പെടുത്തുന്നു. 'ആ വാക്കുകള്‍ക്ക് വല്ലാത്ത മാഫിയാ ചുവ. കുട്ടനാട്ടിലെ ബണ്ടുകള്‍ പൊളിച്ചടുക്കി റിസോര്‍ട്ടുകള്‍ നിര്‍മിക്കണമെന്ന ഉപദേശത്തിന് ഒരു തോമസ് ചാണ്ടി ടച്ചുണ്ട്. മാഫിയാ ഭാഷയുണ്ട്. കുട്ടനാട്ടില്‍ മീന്‍ വളര്‍ത്തലും കുപ്പിവെള്ള പ്ലാൻറുകളും മതിയത്രേ. ഇടതുമുന്നണിയുടെ പ്രഖ്യാപിതനയങ്ങളെ തുരങ്കം െവച്ച് മാഫിയാസേവ നടത്തുന്ന കുര്യനെന്ന മൂടില്ലാത്താളിയെ അടിയന്തരമായി പിഴുതെറിഞ്ഞില്ലെങ്കില്‍ അതൊരു ദുരന്തം തന്നെയാകു'മെന്നും പംക്തിയിൽ മുന്നറിയിപ്പ് നൽകുന്നു. കൃഷിമന്ത്രി മോക്ഷം കിട്ടാനാണ് നെൽകൃഷി നടത്തുന്നതെന്ന പി.എച്ച്. കുര്യ​െൻറ കഴിഞ്ഞ ദിവസത്തെ പരിഹാസം വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് പാർട്ടി മുഖപത്രം കുര്യനെതിരെ കടുത്തഭാഷ പ്രയോഗിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.