കോർപറേഷനിൽ പുതിയ അധ്യക്ഷന്മാരെ ഇന്ന്​ തെരഞ്ഞെടുക്ക​​ും

തിരുവനന്തപുരം: പുതിയ അധ്യക്ഷന്മാരെ കണ്ടെത്തുന്നതിനുള്ള തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് കൂടി അംഗങ്ങളെ നിർത്താൻ തീരുമാനിച്ചതോടെ ചൊവ്വാഴ്ച ഉച്ചക്ക് നടക്കുന്ന െതരഞ്ഞെടുപ്പിന് ഉദ്വേഗമേറി. ഭരണകക്ഷിയായ ഇടതുമുന്നണിക്ക് ഭൂരിപക്ഷമില്ലാത്ത ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ െതരഞ്ഞെടുപ്പ് സി.പി.എമ്മിന് ഇതോടെ നിർണായകമായി. മറ്റ് സ്ഥിരം സമിതികളിലും എൽ.ഡി.എഫിന് ഭൂരിപക്ഷമില്ലെങ്കിലും ഭരണ- പ്രതിപക്ഷ അംഗബലം തുല്യമാണ്. ക്ഷേമകാര്യ സ്ഥിരം സമിതിയിലേക്ക് ആർ.എസ്.പി പ്രതിനിധിയും കുറവൻകോണം വാർഡ് കൗൺസിലറുമായ ആർ.എസ്. മായയാണ് യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുക. മരാമത്ത് സമിതിയിലേക്ക് മുല്ലൂർ കൗൺസിലർ സി. ഓമനയെയും വിദ്യാഭ്യാസസമിതിയിലേക്ക് എസ്. ബിന്ദുവിനെയും മത്സരിപ്പിക്കാനാണ് ആലോചന. ഏതെങ്കിലും സ്ഥിരം സമിതി അധ്യക്ഷന്മാരെ മാറ്റുകയാണെങ്കിൽ തങ്ങൾക്ക് അവകാശപ്പെട്ട ഒരു അധ്യക്ഷ സ്ഥാനം യു.ഡി.എഫ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതിനോട് ഭരണനേതൃത്വം മുഖം തിരിച്ചതാണ് മത്സരരംഗത്തിറങ്ങാൻ യു.ഡി.എഫിനെ പ്രേരിപ്പിച്ചത്. ജില്ല കോൺഗ്രസ് കമ്മിറ്റി വിളിച്ചുചേർത്ത യോഗത്തിലും ഇതേ ആവശ്യം യു.ഡി.എഫ് കൗൺസിലർമാർ ഒന്നടങ്കം ഉന്നയിച്ചിരുന്നു. സ്ഥാനാർഥികളെ നിശ്ചയിക്കാൻ യു.ഡി.എഫ് പാർലമ​െൻററി പാർട്ടി നേതാവ് ഡി. അനിൽകുമാർ, ഉപനേതാവ് ബീമാപള്ളി റഷീദ്, കോൺഗ്രസ് പാർലമ​െൻററി പാർട്ടി നേതാവ് ജോൺസൺ ജോസഫ് എന്നിവരെയാണ് ഡി.സി.സി ചുമതലപ്പെടുത്തിയത്. അതേസമയം ബി.ജെ.പി ക്ഷേമകാര്യ സമിതി അധ്യക്ഷ സ്ഥാനത്തേക്ക് പട്ടം കൗൺസിലർ എസ്.ആർ. രമ്യരമേഷിനെയും വിദ്യാഭ്യാസസമിതി അധ്യക്ഷ സ്ഥാനത്തേക്ക് കരമന കൗൺസിലർ കരമന അജിതിനെയും മരാമത്ത് സമിതി അധ്യക്ഷ സ്ഥാനത്തേക്ക് കരിക്കകം കൗൺസിലർ ഹിമ സിജിയെയും മത്സരിപ്പിക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. സി.പി.എം മത്സരാർഥികളെ ചൊവ്വാഴ്ച രാവിലെ കൂടുന്ന കൗൺസിലർമാരുടെ യോഗം തീരുമാനിക്കും. വിദ്യാഭ്യാസം, മരാമത്ത് എന്നീ സ്ഥിരം സമിതികളിൽ ഭരണ-പ്രതിപക്ഷ അംഗബലം തുല്യമാണ്. എന്നാൽ, ക്ഷേമകാര്യസമിതിയിൽ പ്രതിപക്ഷത്തിന് ഭരണപക്ഷത്തെക്കാൾ ഒരു അംഗത്തി​െൻറ ഭൂരിപക്ഷമുണ്ട്. യു.ഡി.എഫ് ബി.ജെ.പിയെയോ തിരിച്ചോ സഹായിച്ചാൽ നിലവിൽ കൈവശമുള്ള ക്ഷേമകാര്യസമിതി സി.പി.എമ്മിന് നഷ്ടമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.