പരിഭവങ്ങളേറെയുണ്ട്​ പറയാൻ

ചരിത്രത്തിലെ സുവർണ ഏടുകളുടെ സ്മരണകളുയർത്തി നഗരത്തിന് കാവലെന്നോണം നിലകൊള്ളുന്ന മഹത് വ്യക്തിത്വങ്ങളുടെ പ്രതിമകള്‍ക്ക് പറയാനുള്ളത് നിരവധി പരിഭവങ്ങളാണ്. നഗര ഹൃദയത്തിലും പരിസരങ്ങളിലുമായി നിരവധി പ്രതിമകളാണ് തലയുയർത്തിനിൽക്കുന്നത്. പാരമ്പര്യത്തി​െൻറയും സംസ്കാരത്തി​െൻറയും മഹത്വത്തി​െൻറയും പ്രതിനിധികളായി ചരിത്രത്തിലേക്ക് സ്മരണകൾ പായിക്കുന്ന അനേകം പേർ. മഴയും വെയിലുമെല്ലാം ഏറ്റുവാങ്ങി പരിഭവമേതുമില്ലാതെ നിൽക്കുന്ന പ്രതിമകള്‍ക്ക് മനുഷ്യരിൽ നിന്ന് ലഭിക്കുന്നത് അവഗണന മാത്രമാണ്. വർഷത്തിലൊരിക്കലുള്ള അനുസ്മരണത്തിലും പുഷ്പാർച്ചനയിലും ഒതുങ്ങുകയാണ് പ്രമുഖരോടുള്ള നമ്മുടെ പ്രതിപത്തി. ബാക്കിയുള്ള സമയങ്ങൾ പക്ഷികളുടെ വിസര്‍ജ്യം ഏറ്റുവാങ്ങിയും പൊടിപടലം നിറഞ്ഞും അവഗണനയുടെ വെയിലേറ്റ് അവർ നിൽക്കുന്നു. ചിലത് നശിക്കുന്നു. വേണ്ടവിധം ഇൗ പ്രതിമകളെ സംരക്ഷിച്ചു പോരാന്‍ അധികൃതര്‍ക്കാവുന്നില്ല. കനത്ത മഴയിൽ മാത്രം പ്രതിമകൾ വൃത്തിയായാൽ മതിയെന്ന നിലപാടിലാണ് അധികൃതർ. പ്രതിമ സ്ഥാപിക്കാൻ കാണിക്കുന്ന വ്യഗ്രത സംരക്ഷണത്തിൽ കൂടി കാണിച്ചിരുന്നെങ്കിൽ, നമ്മുടെ സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിന്ന മഹത്വ്യക്തികളോട് അവർ പോയിക്കഴിഞ്ഞും ശരിയായ അർഥത്തിൽ ആദരവ് പുലർത്തി എന്ന് നമുക്ക് ആശ്വസിക്കാമായിരുന്നു. കണ്ടുപോകാനുള്ള കാഴ്ച എന്നതിനപ്പുറം ആ ജീവിതങ്ങൾ പകർന്നുനൽകുന്ന അറിവുകള്‍ ഏറെയുണ്ട് പഠിക്കാൻ. പുതുതലമുറക്ക് മഹത് വ്യക്തിത്വങ്ങളെ തിരിച്ചറിയാനും അവരെക്കുറിച്ച് മനസ്സിലാക്കി കൊടുക്കാനും ആരും തയാറാകാത്തപ്പോൾ അവയെ സംരക്ഷിക്കാനെങ്കിലും കഴിയണം. നാം ആഴത്തിൽ പഠിക്കേണ്ട ജീവിതകഥകളുമായി തലയുയർത്തിനിൽക്കുന്ന മഹത്രൂപങ്ങളിലൂടെ ഒരു യാത്ര... -ആര്‍. ശങ്കര്‍ കേരളത്തിലെ മുന്‍ മുഖ്യമന്ത്രി, കോണ്‍ഗ്രസി‍​െൻറ കരുത്തുറ്റ നേതാവ്, എസ്.എന്‍.ഡി.പി യോഗത്തി‍​െൻറ സമുന്നതനായ നേതാവ് എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആര്‍.ശങ്കര്‍ എല്ലാ അര്‍ഥത്തിലും അതികായനും അനിഷേധ്യനുമായിരുന്നു. കൊല്ലം റെസ്റ്റ് ഹൗസി​െൻറ മുന്നിലും എസ്.എന്‍ കോളജിലും ആര്‍.ശങ്കറി​െൻറ പൂര്‍ണകായ പ്രതിമ നിലകൊള്ളുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 2015 ഡിസംബറില്‍ എസ്.എന്‍ കോളജ് വളപ്പില്‍ പ്രതിമ അനാച്ഛാദനം ചെയ്തത്. - മഹാത്മ ഗാന്ധി കൊല്ലം ബീച്ചിനോട് ചേർന്നാണ് മഹാത്മാഗാന്ധി പാർക്ക് അഥവാ എം.ജി പാർക്ക്. നഗരത്തിലെ പ്രധാനപ്പെട്ട ഉല്ലാസകേന്ദ്രങ്ങളിലൊന്നായ ഈ പാർക്ക് കൊല്ലം കോർപറേഷ​െൻറ നിയന്ത്രണത്തിലാണുള്ളത്. പാർക്കി​െൻറ പ്രത്യേക ആകർഷണമാണ് ഗാന്ധി പ്രതിമ. പാർക്കിലെത്തുന്നവരുടെ സെൽഫി ഇടം കൂടിയാണ് ഗാന്ധി പ്രതിമക്ക് മുൻവശം. കൊല്ലം ഈസ്റ്റ് പൊലീസ് സ്േറ്റഷന് മുന്നിലെ പ്രവേശന കവാടത്തിന് സമീപവും ഗാന്ധി പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. - നെഹ്റു എസ്.പി ഓഫിസിന് സമീപം കോർപറേഷൻ നിയന്ത്രണത്തിലുള്ള നെഹ്റു പാർക്കിലെ നെഹ്റു പ്രതിമക്ക് ചുറ്റും കാട് വളർന്ന് പന്തലിക്കുന്നു. പ്രതിമ ഇവിടെയുണ്ട് എന്നറിയാവുന്നവർക്ക് മാത്രമായി ചുരുങ്ങുകയാണ് നെഹ്റു പാർക്കും പ്രതിമയും. ഇവ സംരക്ഷിക്കാൻ തൊട്ടടുത്തുള്ള കോർപറേഷൻ അധികാരികൾക്ക് കഴിയുന്നില്ല. അവർ കണ്ട മട്ടും എടുക്കുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.