അനന്തപുരി ലൈവ്​ -2

നഗരവീഥിയിൽ അവർ ദഫ്മുട്ടി, കലാമേളക്കായി തീപാറുന്ന മുദ്രാവാക്യങ്ങളും ബാരിക്കേഡ് ഭേദിക്കലും ലാത്തിച്ചാർജും ജല പീരങ്കിയുമെല്ലാം അണപൊട്ടിയൊഴുകുന്ന സെക്രേട്ടറിയറ്റിന് മുന്നിൽ കഴിഞ്ഞ ദിവസം വേറിെട്ടാരു സമരം അരേങ്ങറിയിരുന്നു. മുദ്രാവാക്യങ്ങൾക്ക് പകരം ഇമ്പമാർന്ന ഇൗണം. മുഷ്്ടിചുരട്ടലിനു പകരം താളാത്മക കരചലനങ്ങൾ. കാഴ്ചക്കാർക്കേറെ കൗതുകമായ ഇൗ സർഗാത്മക പ്രതിഷേധം മറ്റൊന്നിനും വേണ്ടിയായിരുന്നില്ല. ആർഭാടങ്ങളും അലങ്കാരങ്ങളുമെല്ലാം അഴിച്ചു മാറ്റിയിെട്ടങ്കിലും കലാവിഷ്കാരങ്ങൾക്ക് അരങ്ങ് വിട്ടുതരണമെന്നതായിരുന്നു ആവശ്യം. പെരുമ കുറച്ചെങ്കിലും കലോത്സവം നടത്തണം. വിവിധ ജില്ലകളിൽ നിന്നെത്തിയ മറ്റ് വിദ്യാർഥികളും പ്രതിഷേധ കൂട്ടായ്മയിൽ പങ്കാളികളായിരുന്നു. അവർക്ക് പിന്തുണയുമായി നൃത്താധ്യാപകരുടെയും കലാകാരന്മാരുടെയും സാംസ്‌കാരിക പ്രവർത്തകരുടെയും കൂട്ടായ്മയും ഒത്തുകൂടിയതും വേറിട്ട കാഴ്ചയായി. ഇതിനൊപ്പം തന്നെ വിവിധ സാംസ്കാരിക സംഘടനകളുടെയും അധ്യാപക- വിദ്യാർഥി സംഘടനകളുടെയും പ്രതിഷേധങ്ങളും വരുകയാണ്. അതിനൊപ്പം തന്നെ ചെലവ് കുറച്ചും ആർഭാടങ്ങൾ ഒഴിവാക്കിയും സ്പോൺസർമാരെ കണ്ടെത്തിയും കൗമാരകലയുടെ ഇൗ വസന്തം കേരളത്തിൽ വിരിയിക്കണമെന്ന നിർദേശങ്ങളുമായി ഒരു വലിയ സമൂഹവും മുന്നോട്ടുവരുകയാണ്. പ്രളയദുരിതത്തി​െൻറ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കുന്നതി​െൻറ ഭാഗമായാണ് ഇതെന്ന് അധികൃതർ വ്യക്തമാക്കു േമ്പാഴും അതിജീവനത്തി​െൻറ ഭാഗമാണ് ഇൗ കലാമേളയെന്നാണ് കലാപ്രതിഭകൾ ചൂണ്ടിക്കാട്ടുന്നത്. ഇത് കുട്ടികളുടെ അവകാശമാണ്. അത് ലംഘിക്കപ്പെടരുതെന്നും കലോത്സവം വിദ്യാർഥികളുടെ അവകാശമാെണന്നും കലാകാരന്മാരുടെ ഉപജീവനംകൂടിയാണ് ഇൗ കലാേമളയെന്നും തുടങ്ങിയ മുദ്രാവാക്യങ്ങൾ മുന്നോട്ടു െവച്ചായിരുന്നു പ്രതിഷേധങ്ങൾ ഇപ്പോൾ ഉയരുന്നത്. സർക്കാറിനെതിരെ ഈ വിഷയത്തിൽ സമരം ചെയ്യുകയല്ല; അഭ്യർഥന നടത്തുക മാത്രമാണ് ചെയ്യുന്നതെന്നും അവർക്ക് പറയാൻ മടിയില്ല. സംസ്ഥാന സ്‌കൂൾ കലോത്സവം നടത്താൻ വലിയ പണച്ചെലവാണെങ്കിൽ അത് ഒഴിവാക്കി ഉപജില്ല, ജില്ലതല മത്സരങ്ങളെങ്കിലും സംഘടിപ്പിക്കണമെന്ന ഒരാവശ്യം മുന്നോട്ടുവെച്ചിട്ടുമുണ്ട്. ഇത് ആയിരക്കണക്കിന് കലാകാരന്മാരുടെ ഉപജീവന മാർഗമാണെന്നും കുട്ടികളുടെ മാനസികോല്ലാസമാണെന്നും പ്രതിഷേധക്കാർ പറയുന്നു. ട്രാക്കിലെ സ്വപ്നങ്ങൾ 'ഫീൽഡി'ലെ കണ്ണീർ തുടക്കും ഒളിമ്പിക്സ് സ്വപ്നം കണ്ട് പുതിയ പദ്ധതികൾ ആവിഷ്കരിച്ച് മുന്നോട്ടുപോകുകയാണ് സംസ്ഥാനം. ഇൗ സാഹചര്യത്തിലാണ് മേളകളെല്ലാം നിർത്തിവെച്ചുള്ള സർക്കാർ തീരുമാനം. മേളകളെ ആഘോഷമായി കാണുന്നതിനെക്കാൾ കുരുന്നുകളുടെ ഒത്തുചേരലി​െൻറ മേളയായി കാണുന്നതാകും ഉചിതമെന്നാണ് പൊതുവിലെ വിലയിരുത്തൽ. സർക്കാറി​െൻറ പുതിയ തീരുമാനം ഭാവി കായിക തലമുറയുടെ ഭാവിക്ക് മുകളിൽ കരിനിഴൽ വീഴ്ത്തുമെന്നത് വസ്തുതയാണ്. ആഡംബരങ്ങൾ ഒഴിവാക്കിയാണെങ്കിലും ഇത്തരം മേളകൾ നടത്താനും ഭാവി കായിക വാഗ്ദാനങ്ങൾക്ക് അവസരം നൽകുകയുമാകും നല്ലതെന്ന് അഭിപ്രായം. കായികമേളയിൽ ഒരു മെഡൽ എന്ന നൂറുകണക്കിന് കുരുന്നുകളുടെ സ്വപ്നങ്ങളാകും ഇൗ തീരുമാനത്തിലൂടെ കൊഴിയുക. വർഷങ്ങൾ നീളുന്ന പരിശീലന മികവിന് ഫലം കാണാതെ പോകുന്നത് വലിയ നഷ്ടമാണ് ഇവർക്കുണ്ടാക്കുന്നതും. ഭാവി കായികകേരളത്തെ വാർത്തെടുക്കുന്നതിൽ നല്ലൊരു പങ്ക് സ്കൂൾ കായികമേളക്കുണ്ട്. പുതിയ താരങ്ങളെ കണ്ടെത്താനുള്ള അവസരങ്ങൾ കൂടിയാണ് ഇൗ േമളകൾ. സ്കൂൾ തലം മുതൽ ദേശീയതലം വരെ നീളുന്ന ഇൗ കായികമേളയിൽ മികച്ച പ്രകടനം കാഴ്ചെവച്ചവരിൽ പലരും ഇന്ത്യക്കുവേണ്ടി പല അന്താരാഷ്ട്ര മത്സരങ്ങളിലും മെഡൽ നേടിയിട്ടുണ്ടെന്നതും ചരിത്രം. പല തലത്തിലുള്ള മത്സരങ്ങളിലൂടെ മികച്ച താരങ്ങളെ കണ്ടെത്താനുള്ള അവസരമാണ് സ്കൂൾ കായികമേളകളിലുണ്ടാകുന്നത്. കഴിഞ്ഞ മേളയിൽ കൈവിട്ട മെഡൽ ഇക്കുറി തിരിച്ചുപിടിക്കാമെന്ന് പ്രതീക്ഷിച്ചവർക്കും നിരാശ മാത്രമാകും. സംസ്ഥാന കായികമേളയിൽ മികച്ച പ്രകടനം കാഴ്ചെവക്കുന്ന താരങ്ങളെ ഉൾപ്പെടുത്തിയാണ് ദേശീയ സ്കൂൾ കായികമേളക്കുള്ള കേരള ടീമിനെ പ്രഖ്യാപിക്കുകയും അവരാണ് കേരളത്തിനായി മത്സരിക്കുകയും ചെയ്യുന്നത്. വർഷങ്ങളായി കേരളമാണ് ദേശീയ സ്കൂൾ കായികമേളയിൽ ജേതാക്കളാകുന്നത്. സംസ്ഥാന കായികമേള നടക്കുന്നില്ലെങ്കിൽ കേരള ടീമിനെ തെരഞ്ഞെടുക്കുന്നത് പ്രയാസകരമാകും. അതുമല്ല അത് പുതിയൊരു വിവാദത്തിന് വഴിെവക്കുമെന്നതിലും യാതൊരു തർക്കവുമില്ല. സംസ്ഥാന സ്കൂൾ കായികമേള എന്നത് പലപ്പോഴും ജില്ലകളും സ്കൂളുകളും തമ്മിലുള്ള ആരോഗ്യകരമായ മത്സരത്തി​െൻറ സ്ഥിരം േവദികൾ കൂടിയാണ്. എറണാകുളം, പാലക്കാട്, കോട്ടയം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളുടെ വാശിയേറിയ പോരാട്ടത്തിനാണ് മിക്ക സംസ്ഥാന സ്കൂൾ കായികമേളകളും സാക്ഷ്യം വഹിക്കുന്നത്. അത്തരത്തിൽ ഒാവറോൾ ചാമ്പ്യൻഷിപ് നേടുന്നതിനുള്ള മുന്നൊരുക്കങ്ങളാണ് ഇൗ ജില്ലകളെല്ലാം നടത്തിവരാറുള്ളതും. അതിലും ചൂടും ചൂരും നിറഞ്ഞതാണ് സ്കൂളുകൾ തമ്മിലുള്ള മത്സരങ്ങൾ. കോതമംഗലം മാർ ബേസിൽ, സ​െൻറ് ജോർജ്, പറളി, മുണ്ടൂർ, കല്ലടി, ജി.വി. രാജ എച്ച്.എസ്.എസുകൾ തുടങ്ങിയ സ്കൂളുകളെല്ലാം തന്നെ ഇൗ കായിക മാമാങ്കത്തിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ മാസങ്ങൾക്കു മുമ്പ് തന്നെ തുടങ്ങിയതാണ്. അവരുടെ ഇൗ കഠിനപ്രയത്നങ്ങളെല്ലാം വ്യർഥമാക്കുന്നതാകും കായികമേള വേണ്ടെന്ന തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.