ആക്കൽ: ടൂറിസം കേന്ദ്രമായ വട്ടത്തിൽ തങ്ങൾ വെള്ളച്ചാട്ടത്തിനടുത്തെ പൊടിയൻചത്ത പാറയിലും സമീപമലയിലും ഉണ്ടായിരുന്ന മയിലുകൾ കൂട്ടത്തോടെ അപ്രത്യക്ഷമാകുന്നു. പിന്നിൽ ഖനനലോബിയാണെന്ന സംശയവുമായി നാട്ടുകാർ രംഗത്ത്. മേഖലയിൽ നിലവിൽ വിരലിലെണ്ണാവുന്ന മാത്രമാണ് അവശേഷിക്കുന്നത്. ജനവാസ മേഖലയായ ടൂറിസം കേന്ദ്രത്തിലെ പൊടിയൻചത്ത പാറ പൊട്ടിക്കാൻ ചിലർ വർഷങ്ങളായി ശ്രമം നടത്തുണ്ട്. നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഖനന ലോബികളുടെ ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. ചില നാട്ടുകാരുടെ സഹായത്തോടെ ഖനന ലോബികൾ വീണ്ടും പാറെപാട്ടിക്കാൻ ശ്രമം നടത്തുെന്നന്ന ആരോപണവും ശക്തമാണ്. കുരങ്ങ്, കാട്ടുമുയൽ, മുള്ളൻ പന്നി, ഉടുമ്പ്, കുറുക്കൻ, വിവിധയിനം പാമ്പുകൾ തുടങ്ങിയവയുടെ പ്രധാന ആവാസകേന്ദ്രമാണ് പ്രദേശം. അണ്ണാൻ, കുളക്കോഴി, തത്ത, മൈന, കുരുവി, ചീവിടുകൾ, ആപൂർവയിനം ചിത്രശലഭങ്ങൾ എന്നിവയും ഇവിടുണ്ട്. ഇവയുടെയെല്ലാം സർവനാശത്തിന് പാറഖനനം കാരണമാകും. കടുത്ത വേനലിൽ പോലും വറ്റാത്ത ഇത്തിക്കരയാറിൽ വെള്ളംതാഴാനും ഖനനം ഇടയാക്കുമെന്ന ആശങ്ക നാട്ടുകാർക്കുണ്ട്. പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ ക്വാറി പ്രവർത്തനങ്ങൾ മരവിപ്പിച്ചുകൊണ്ടുള്ള ഹരിത ൈട്രബ്യ്രൂണലിെൻറ ഉത്തരവിറങ്ങിയതിന് പിന്നാലെയാണ് ഗ്രാമീണമേഖലയെ തകർക്കുന്ന ഖനന പ്രവർത്തനങ്ങൾക്ക് നീക്കംനടക്കുന്നത്. ഖനന പ്രവർത്തനങ്ങൾെക്കതിരെ നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.