കശുവണ്ടി ഫാക്ടറികളിൽ ഇനി പച്ചക്കറിയും വിളയും

കൊല്ലം: കശുവണ്ടി ഫാക്ടറികളിൽ ജൈവ പച്ചക്കറി ഉൽപാദനം ലക്ഷ്യമിട്ട് 'സുഫലം' പദ്ധതി ചൊവ്വാഴ്ച തുടങ്ങും. കശുവണ്ടി വികസന കോര്‍പറേഷ​െൻറ 30 ഫാക്ടറികളിൽ തരിശായിക്കിടക്കുന്ന 50 ഏക്കര്‍ സ്ഥലത്ത് 350 ടണ്‍ ജൈവപച്ചക്കറി ഉൽപാദനം ലക്ഷ്യമിട്ടാണ് പദ്ധതി. പ്രളയത്തെ തുടർന്ന് പച്ചക്കറിക്ക് ക്ഷാമം ഉണ്ടായ സാഹചര്യത്തിലാണ് തരിശു സ്ഥലങ്ങളിൽ കൃഷി വ്യാപിപ്പിക്കുന്നത്. കശുമാവ് വികസന ഏജന്‍സി, ഹോര്‍ട്ടികോർപ്, കൃഷി വകുപ്പ്, ഹരിത മിഷന്‍ ഉള്‍പ്പെടെയുള്ളവരുടെ സഹകരണത്തോടെയാണ് പദ്ധതി. 20 സ​െൻറ് വീതം അടങ്ങുന്ന 200 ഗ്രൂപ്പുകളാക്കി തരിശു സ്ഥലം മാറ്റും. 20 സ​െൻറില്‍ 20 കശുമാവ് തൈ നടും. ഇടവിളയായി പച്ചക്കറിയും കൃഷി ചെയ്യും. കശുവണ്ടി ഫാക്ടറി തൊഴിലാളികള്‍ക്ക് പ്രത്യേക പരിശീലനവും നല്‍കും. കോര്‍പറേഷ​െൻറ കൊട്ടിയം ഫാക്ടറി വളപ്പില്‍ ആരംഭിച്ച കശുമാവ് നഴ്‌സറിയും പച്ചക്കറി, മരച്ചീനി കൃഷിയും ലാഭകരമായിരുന്നു. കശുമാവ് തൈ ഉല്‍പാദനത്തിലൂടെ കോര്‍പറേഷന് 50 ലക്ഷത്തോളം രൂപ ലഭിച്ചു. 2500 ഏക്കര്‍ സ്ഥലത്ത് കശുമാവ് കൃഷിക്ക് ആവശ്യമായ രണ്ട് ലക്ഷം അത്യുല്‍പാദന ശേഷിയുള്ള തൈകള്‍ വിതരണത്തിനു നല്‍കി. ഇതിലൂടെ 20 ലക്ഷം രൂപ ലാഭമുണ്ടായി. കാടു കയറി കിടക്കുന്ന പാഴ്‌മരങ്ങളില്‍ കുരുമുളക് നട്ടുവളര്‍ത്തുന്നതിനും കര്‍ഷകര്‍ക്ക് തൈകൾ ലഭ്യമാക്കാനും പദ്ധതി തയാറാക്കിയിട്ടുണ്ട്. അടുത്ത കശുവണ്ടി വിളവെടുപ്പു സമയം മുതല്‍ കശുമാങ്ങയില്‍നിന്നുമുള്ള ഉല്‍പന്നങ്ങളും കമ്പോളത്തില്‍ ഇറക്കും. സുഫലം പദ്ധതിയും ചൊവ്വാഴ്ച മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.