ആക്കൽ: പറമ്പിൽ കെട്ടിയിരുന്ന ആടിനെ കൂട്ടമായെത്തിയ തെരുവുനായ്ക്കൾ കടിച്ചുെകാന്നു. ആക്കൽ പുള്ളിപച്ച വട്ടകൈതയിൽ വീട്ടിൽ കമാലിെൻറ ആടിനെയാണ് കൊന്നത്. ഞായറാഴ്ച ഉച്ചക്കാണ് സംഭവം. ഒരുമാസം മുമ്പും കമാലിെൻറ ആടുകളെ നായ്ക്കൾ കടിച്ചുകൊന്നിരുന്നു. പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. അടുത്തിടെ വിവിധ കർഷകരുടേതായി നിരവധി ആടുകളെയും കോഴികളെയുമാണ് തെരുവുനായ്ക്കൾ കടിച്ചുകൊന്നത്. നായ്ശല്യം കാരണം കോഴികളെ കൂടിന് പുറത്തിറക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് വീട്ടമ്മമാർ പറയുന്നു. പ്രദേശത്ത് രാത്രിയെന്നോ പകലെന്നോയില്ലാതെ തെരുവുനായ്ക്കൾ വിലസുേമ്പാഴും വെളിനല്ലൂർ പഞ്ചായത്ത് അധികൃതർ കൈമലർത്തുകയാണ്. തെരുവുനായ്ക്കളുടെ വന്ധ്യംകരണ പദ്ധതി ഫലപ്രദമായി നടത്തുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. പഞ്ചായത്ത് അധികൃതർ ഇടപെട്ട് തെരുവുനായ് ശല്യത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തെൻറ ആടുകൾക്ക് നഷ്ടപരിഹാരം കിട്ടിയില്ലെങ്കിൽ പഞ്ചായത്തിന് മുമ്പിൽ നിരാഹാരം കിടക്കുമെന്ന് കമാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.