വില്ലുവണ്ടി വിപ്ലവത്തിെൻറ 125ാം വാർഷികം കോഴിക്കോട്ട്

കൊല്ലം: മഹാത്മ അയ്യങ്കാളി നയിച്ച വില്ലുവണ്ടി യാത്രയുടെ 125ാം വാർഷികം കേരള ദലിത് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട്ട് നടക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് പി. രാമഭദ്രൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രളയദുരിതത്തെ തുടർന്ന് ആഘോഷങ്ങളില്ലാതെ പരിപാടി സമ്മേളനം മാത്രമായി പരിമിതപ്പെടുത്തി. ഞായറാഴ്ച രാവിലെ 10ന് കെ.പി. കേശവമേനോൻ ഹാളിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന പട്ടികജാതി-വർഗ സിവിൽ സർവിസ് പരിശീലന കേന്ദ്രം നിർത്തലാക്കരുതെന്ന് പി. രാമഭദ്രൻ ആവശ്യപ്പെട്ടു. സ്ഥാപനത്തി​െൻറ ആരംഭസമയത്ത് ചീഫ് സെക്രട്ടറി ഉൾപ്പെട്ട അഡ്വൈസറി കമ്മിറ്റി രൂപവത്കരിച്ചിരുന്നു. കമ്മിറ്റിയുടെയോ കേന്ദ്ര സർക്കാറി​െൻറയോ പട്ടികജാതി-വർഗ സംഘടനകളുടേയോ അഭിപ്രായം ചോദിക്കാതെയാണ് അടച്ചുപൂട്ടാൻ നീക്കം നടത്തുന്നത്. വിഷയത്തിൽ മുഖ്യമന്ത്രി, മന്ത്രിമാർ, സി.പി.എം-സി.പി.ഐ സംസ്ഥാന സെക്രട്ടറിമാർ എന്നിവർക്ക് നിവേദനം നൽകിയെന്നും അദ്ദേഹം പറഞ്ഞു. കെ.ഡി.എം.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ. രാധ, ആർ. മുരളീധരൻ, ധനുവച്ചപുരം അരുൺ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.