കൊട്ടിയം: മണിചെയിൻ തട്ടിപ്പിനായി വിദ്യാർഥികളെ വലയിലാക്കുന്ന സംഘങ്ങൾ വ്യാപകം. തട്ടിപ്പിന് ഇരയായതിനെ തുടർന്ന് രണ്ടുദിവസം മുമ്പ് നാടുവിട്ട ബി.ബി.എ വിദ്യാർഥിയെ െപാലീസ് കണ്ടെത്തി കോടതിയിൽ ഹാജരാക്കി. കൊല്ലത്തെ സ്വകാര്യ കോളജിലെ 17 വയസ്സുള്ള വിദ്യാർഥിയാണ് തട്ടിപ്പിനിരയായത്. തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന തുണി വ്യാപാരം നടത്തുന്ന മണിചെയിൻ കമ്പനിയിലാണ് വിദ്യാർഥി കണ്ണിയായത്. തുണി വാങ്ങുന്നതിനായി വീട്ടുകാർ അറിയാതെ പിതാവിന് വേണ്ടിയാണെന്ന് പറഞ്ഞ് ബന്ധുക്കളിൽ നിന്ന് പണം വാങ്ങി മണിചെയിൻ കമ്പനിക്ക് നൽകുകയായിരുന്നു. കൊല്ലൂർവിള പള്ളിമുക്ക് സ്വദേശിയാണ് വിദ്യാർഥിയെ മണി ചെയിൻ തട്ടിപ്പ് സംഘത്തിലെത്തിച്ചത്. പറഞ്ഞിരുന്ന സമയം കഴിഞ്ഞിട്ടും തുണി ലഭിക്കാതായതോടെ വിദ്യാർഥി ഹൈദരാബാദിലേക്ക് നാടുവിടുകയായിരുന്നു. വീട്ടുകാർ പൊലീസിൽ പരാതി നൽകിയതോടെ കൂട്ടുകാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച പൊലീസ് വിദ്യാർഥിയെ കണ്ടെത്തി. വാഗ്ദാനങ്ങൾ നൽകി മണി ചെയിൻ തട്ടിപ്പ് സംഘങ്ങളിൽ പങ്കാളികളാക്കുന്നതിനുവേണ്ടി വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പരിസരങ്ങൾ കേന്ദ്രീകരിച്ച് സംഘം പ്രവർത്തനം നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബി.എസ്.എൻ.എൽ കണക്ഷന് ഇനി വിരലടയാളം മതി കൊല്ലം: ജില്ലയിലെ ബി.എസ്.എൻ.എൽ റീടെയ്‌ലർമാർക്കുള്ള ഇ.കെ.വൈ.സി ബയോമെട്രിക് ഡിവൈസുകളുടെ വിതരണോദ്‌ഘാടനം കൗൺസിലർ എൻ. മോഹനൻ നിർവഹിച്ചു. ബി.എസ്.എൻ.എൽ കൊല്ലം ജനറൽ മാനേജർ വി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജനറൽ മാനേജർ (ഫിനാൻസ്) രാജൻ ജി. പിള്ള, ഡെപ്യൂട്ടി ജനറൽ മാനേജർ (ഓപറേഷൻസ്) ജി. വീരച്ചാമി എന്നിവർ സംസാരിച്ചു. ഇ.കെ.വൈ.സി ഉപയോഗിച്ച് പുതിയ കണക്ഷൻ എടുക്കുമ്പോൾ ഉപഭോക്താവിെൻറ വിരലടയാളം പതിച്ച് ആധാർ നമ്പർ മാത്രം നൽകിയാൽ മതി. ഇത് വഴി ഉപഭോക്താവിെൻറ പേര്, മേൽവിലാസം, ലിംഗം, ഫോട്ടോ, വയസ്സ് എന്നീ വിവരങ്ങൾ യു.ഐ.ഡി.എ.ഐ വഴി കൈമാറ്റം ചെയ്യപ്പെടും. ഫോട്ടോ, തിരിച്ചറിയൽ കാർഡ് എന്നീ രേഖകൾ നൽകേണ്ട ആവശ്യമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.