കൊല്ലം: ഹോട്ടലിൽനിന്ന് പാർട്ണറെയും മകനെയും ആക്രമിച്ച് പുറത്താക്കിയതായി മാനേജിങ് പാർട്ണറുടെ പരാതി. പുന്തലത്താഴം സൗപർണിക ഹോട്ടലിെൻറ നടത്തിപ്പുകാരനായ ഭർത്താവ് അനിൽകുമാർ, മകൻ അനന്ദു എന്നിവരെയാണ് മർദിച്ച് പുറത്താക്കിയതെന്ന് മാനേജിങ് പാർട്ണർ ഉഷ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഞായറാഴ്ച രാത്രി പത്തോടെയാണ് സംഭവം. അനിൽകുമാറിെൻറ സഹോദരൻ അടക്കമുള്ള സഹ നടത്തിപ്പുകാർ ഗുണ്ടകളുമായെത്തി ഭർത്താവിനെയും മകനെയും മർദിച്ച് ഹോട്ടലിൽനിന്ന് പുറത്താക്കുകയായിരുന്നെന്നാണ് ഇവർ പറയുന്നത്. സംഭവത്തിെൻറ സി.സി.ടി.വി ദൃശ്യമടക്കം ഇരവിപുരം പൊലീസിലും സിറ്റി പൊലീസ് കമീഷണർക്കും കൈമാറി. ഇതുവരെ നടപടിയുണ്ടായില്ലെന്നും ഉഷ ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പത്ത് പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ഇരവിപുരം പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.