കൊല്ലം: റെയിൽവേ സ്റ്റേഷനിൽ നിന്ന് പുനലൂരിലേക്ക് പോകുന്ന െട്രയിനിെൻറ സമയക്രമങ്ങൾ പഴയനിലയിലേക്ക് പുനഃസ്ഥാപിക്കണമെന്ന് ജില്ല കോൺഗ്രസ് കമ്മിറ്റി അധ്യക്ഷ ബിന്ദു കൃഷ്ണ. ഇതുസംബന്ധിച്ച നിവേദനം െട്രയിൻ യാത്രക്കാരുടെ നേതൃത്വത്തിലെത്തി സ്റ്റേഷൻ മാനേജർക്ക് നൽകിയ ശേഷം സംസാരിക്കുകയായിരുന്നു അവർ. വിദ്യാർഥികളും ഉദ്യോഗസ്ഥരും അടക്കം ഒട്ടനേകം ആളുകൾ വർഷങ്ങളായി പാസഞ്ചർ െട്രയിനുകളെ ആശ്രയിച്ചാണ് കൊട്ടാരക്കര, പുനലൂർ, അഞ്ചൽ, ആയൂർ ഉൾപ്പടെയുള്ള പ്രദേശങ്ങളിലേക്ക് യാത്ര ചെയ്തിരുന്നത്. എന്നാൽ, പുതുക്കിയ സമയക്രമത്തിലൂടെ കൃത്യസമയത്ത് സ്കൂളുകളിലും കോളജുകളിലും മറ്റ് ജോലിസ്ഥലങ്ങളിലും എത്താൻ സാധിക്കാത്ത അവസ്ഥയാണെന്ന് ബിന്ദുകൃഷ്ണ പറഞ്ഞു. െട്രയിൻയാത്രക്കാരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി അടിയന്തരമായി പാസഞ്ചർ െട്രയിനുകൾ പഴയ സമയക്രമത്തിലേക്ക് പുനഃസ്ഥാപിക്കണമെന്ന് ബിന്ദുകൃഷ്ണ പറഞ്ഞു. കോൺഗ്രസ് നേതാക്കളായ പാണ്ഡവപുരം രഘു, അരുൺരാജ്, സായി ഭാസ്കർ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.