ടെയിലേഴ്സ് അസോസിയേഷൻ 10 ലക്ഷം നൽകി

കൊല്ലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഓൾ കേരള ടെയിലേഴ്സ് അസോസിയേഷൻ 10 ലക്ഷം രൂപ നൽകി. മന്ത്രി ടി.പി. രാമകൃഷ്ണന് ഭാരവാഹികൾ ചെക്ക് കൈമാറി. ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ ക്യാമ്പുകളിൽ നിന്ന് വീടുകളിലെത്തിയവർക്ക് നൽകാൻ വസ്ത്രങ്ങളുമായി തിരിച്ച വാഹനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഫ്ലാഗ് ഓഫ് ചെയ്തു. സംഘടനയിലെ 3.5 ലക്ഷം അംഗങ്ങൾ ഒരു വസ്ത്രം തുന്നുന്നതിനുള്ള കൂലി ദുരിതത്തിൽപെട്ടവരെ സഹായിക്കാൻ നൽകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സി. ബാബു പറഞ്ഞു. ജില്ല, ഏരിയ യൂനിറ്റ് കമ്മിറ്റി ഭാരവാഹികൾക്ക് സംഘടനയും ട്രസ്റ്റ് കമ്മിറ്റിയും നൽകുന്ന ഒരു മാസത്തെ അലവൻസും ദുരിതാശ്വാസനിധിയിലേക്ക് നൽകും. ആദ്യഗഡുവായാണ് 10 ലക്ഷം രൂപ കൈമാറുന്നത്. സംസ്ഥാന പ്രസിഡൻറ് കെ. മാനുക്കുട്ടൻ, ട്രഷറർ ജി. കാർത്തികേയൻ, സെക്രട്ടറിമാരായ എം.കെ. പ്രകാശൻ, ജി. സജീവൻ, വൈസ് പ്രസിഡൻറ് എസ്. സതികുമാർ, തയ്യൽ തൊഴിലാളി ക്ഷേമനിധി ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ രഞ്ജിത് മനോഹരൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.