പുനലൂർ: സംസ്ഥാന വടംവലി അസോസിയേഷെൻറ നേതൃത്വത്തിൽ 19മത് സംസ്ഥാന വടംവലി മത്സരം(അണ്ടർ 19) 22നും 23നും പുനലൂർ താലൂക്ക് സമാജം ബോയ്സ് എച്ച്.എസ്.എസ് ഗ്രൗണ്ടിൽ നടക്കും. 14 ജില്ലകളിൽ നിന്നായി 500 ഓളം കായികതാരങ്ങൾ പങ്കെടുക്കും. മത്സരത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർ ദേശീയതലത്തിൽ കേരളത്തെ പ്രതിനിധീകരിക്കും. സ്വാഗതസംഘം രൂപവത്കരണ യോഗം നഗരസഭ ചെയർമാൻ എം.എ. രാജഗോപാൽ ഉദ്ഘാടനം ചെയ്തു. ജില്ല വടംവലി അസോസിയേഷൻ പ്രസിഡൻറ് അന്‍സർ തങ്ങൾകുഞ്ഞ് അധ്യക്ഷത വഹിച്ചു. താലൂക്ക് സമാജം സ്കൂൾമാനേജർ എന്‍. മഹേശൻ, എസ്. ബിജു, ബി. രാധാമണി, എൻ.പി. ജോൺ, സ്കൂൾ പ്രധാനാധ്യാപകൻ ഹരികുമാരൻ നായർ, ബി.ആർ. ബിജു എന്നിവർ സംസാരിച്ചു. നിരോധനം മറികടന്ന് തകർച്ചയിലായ തെന്മല എം.എസ്.എല്ലിലൂടെ പാറ കടത്തുന്നു പുനലൂർ: ഭാരമേറിയ വാഹനങ്ങൾക്കുള്ള കലക്ടറുടെ നിരോധന ഉത്തരവ് മറികടന്ന് ദേശീയപാതയിൽ തകർച്ചയിലായ തെന്മല എം.എസ്.എല്ലിലൂടെ തമിഴ്നാട്ടിൽ നിന്ന് പാറ കടത്തുന്നു. ഭാരക്കൂടുതൽ പറഞ്ഞ് അരി ഉൾെപ്പടെ നിത്യോപയോഗസാധനങ്ങൾ കടത്തിവിടാത്ത അധികൃതരാണ് രാത്രിയിൽ വൻതോതിൽ പാറയും മെറ്റലും അടക്കം കടത്തിവിടുന്നത്. തെന്മലയിലുള്ള ഭരണകക്ഷി നേതാവിെൻറ ഭീഷണിക്കും പടിക്കും വഴങ്ങിയാണ് പാറകടത്തിന് അധികൃതർ കൂട്ടുനിൽക്കുന്നതെന്ന ആക്ഷേപമുണ്ട്. കിഴക്കൻമേഖലയിൽ പാറക്കും മെറ്റലിലും പാറപ്പൊടിക്കും അനുഭവപ്പെടുന്ന ക്ഷാമവും വിലക്കൂടുതലും കാരണം ചെങ്കോട്ടയിലും പരിസരത്തുമുള്ള ക്വാറികളിൽ നിന്നാണ് ഇവ കൊണ്ടുവരുന്നത്. പ്രകൃതിദുരന്തത്തെ തുടർന്ന് നാട്ടിലെ മിക്ക ക്വാറികളും അടഞ്ഞുകിടക്കുന്നതിനാൽ പാറക്കും മറ്റും കടുത്തക്ഷാമമാണ്. വലിയ ടിപ്പർ ലോറികളിൽ പത്ത് ടണ്ണിന് മുകളിൽ ഭാരമുള്ള ലോഡാണ് കടത്തുന്നത്. എം.എസ്.എല്ലിലെ പാതയുടെ തകർച്ചയെതുടർന്ന് താൽക്കാലിക സംരക്ഷണം ഒരുക്കിയാണ് ഇതുവഴി വാഹനങ്ങൾ കടത്തിവിടുന്നത്. പാത കൂടുതൽ തകരാനിടയുള്ളതിനാൽ പത്ത് ടണ്ണിന് മുകളിൽ ഭാരം കയറ്റിയ വാഹനങ്ങൾ ഇതുവഴി കലക്ടർ നിരോധിച്ചിരിക്കുകയാണ്. വാഹനങ്ങൾ പരിശോധിച്ച് കടത്തിവിടുന്നതിന് ആര്യങ്കാവിലെ മോട്ടോർ വെഹിക്കിൾ ചെക്പോസ്റ്റ് അധികൃതർക്കും പുളിയറ പൊലീസിനും കർശനനിർദേശം കലക്ടർ കൊടുത്തിട്ടുണ്ട്. കൂടാതെ എം.എസ്.എൽ പരിസരത്തും പൊലീസ് കാവലുണ്ട്. അരി, പലചരക്ക്, പച്ചക്കറി തുടങ്ങിയ നിത്യോപയോഗസാധനങ്ങൾ പത്ത് ടണ്ണിന് മുകളിലാെണങ്കിൽ അധികൃതർ തടയുകയും നാഗർകോവിൽ വഴി തിരിച്ചുവിടുകയും ചെയ്യുേമ്പാഴാണ് രാത്രിയിൽ പാറകയറ്റിയ വാഹനങ്ങൾ ഒരു തടസ്സവുമില്ലാതെ കടത്തിവിടുന്നത്. പുളിയറയിൽ പൊലീസിനെ സ്വാധീനിച്ചെത്തുന്ന പാറ കയറ്റിയ ലോറികൾ ആര്യങ്കാവിലും മറ്റും ഒരു തടസ്സവുമില്ലാതെ കടത്തിവിടുന്നു. എം.എസ്.എല്ലിലെ പാതയെ ബലപ്പിക്കാനുള്ള സംരക്ഷണഭിത്തി ശാശ്വതമല്ല. കൂടുതൽ ഭാരം കടന്നുവരുന്നത് ഇവിടത്തെ നിലവിലെ തകർച്ചക്ക് ആക്കംകൂട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.