ഗണേശോത്സവം 11 മുതൽ

കൊല്ലം: 15 വരെ ആഘോഷങ്ങളില്ലാതെ നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 11ന് ജില്ലയിലെ ഇരുന്നൂറോളം സ്ഥലങ്ങളിലും ആയിരത്തിൽപരം വീടുകളിലുമായി ഗണേശ വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കും. 15ന് വൈകീട്ട് മൂന്നിന് വിഗ്രഹങ്ങൾ ആശ്രാമം മുനീശ്വരൻ കോവിലിൽ എത്തിച്ചേരും. വൈകീട്ട് ആറിന് കൊല്ലം ബീച്ചിലേക്കുള്ള നിമജ്ജന യാത്ര ഗണേശോത്സവ ട്രസ്റ്റ് സംസ്ഥാന മുഖ്യകാര്യദർശി എം.എസ്. ഭുവനചന്ദ്രൻ ഉദ്ഘാടനം ചെയ്യും.1008 നാളീകേരംകൊണ്ടുള്ള ഗണപതിഹോമവും ബീച്ചിൽ നടത്തും. പെയിൻറുകൾ ഉപയോഗിക്കാതെ പ്രകൃതിയോട് ഇണങ്ങുന്ന തരത്തിൽ മണ്ണുകൊണ്ടാണ് വിഗ്രഹങ്ങൾ നിർമിച്ചതെന്നും ഭാരവാഹികൾ അറിയിച്ചു. ആഘോഷ കമ്മിറ്റി ചെയർമാൻ ആർ. പ്രകാശൻപിള്ള, പുത്തൂർ വിനോദ്, എസ്. അശോകൻ, ജി. രാജേന്ദ്രൻ, വി.എസ്. രാധാകൃഷ്ണൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. മഹാപ്രപഞ്ചോപാസന യജ്ഞം കൊല്ലം: ശാസ്താംകോട്ട കരുന്തോട്ടുവ സ്വപ്രകാശ് ഗുരുകുല വിദ്യാപീഠത്തിൽ ശനി, ഞായർ ദിവസങ്ങളിൽ മഹാപ്രപഞ്ചോപാസന യജ്ഞം നടത്തുമെന്ന് ട്രസ്റ്റ് പ്രസിഡൻറ് ശശിധരൻ ഗുരുക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച വൈകീട്ട് നാലിന് ലളിതാസഹസ്രനാമ അർച്ചന, എഴിന് ദീപാരാധന, രാത്രി എട്ടിന് മഹാസുദർശന ഹോമം. ഞായറാഴ്ച രാവിലെ ഏഴിന് വിഷ്ണു സഹസ്രനാമാർച്ചന, അഞ്ചിന് മഹാഗണപതിഹവനവും തിലഹവനവും. രാവിലെ ഒമ്പതിന് മഹാമൃത്യുഞ്ജയ ഹോമം, 11ന് ആധ്യാത്മിക പ്രഭാഷണം. ജോയൻറ് സെക്രട്ടറി ജി. മുരുകൻ, അജീഷ്, കല്ലൂർ കൈലാസ്നാഥ്, ആർ.എസ്. പ്രശാന്ത് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.