തിരുവനന്തപുരം: പ്രളയ നാശനഷ്ടം അതിജീവിക്കാനും നവകേരള പുനർനിർമാണത്തിനും ലോക ബാങ്ക്-എ.ഡി.ബി ധനസഹായം ഇപ്പോള്‍ സ്വീകരിക്കുന്നത് വന്‍ സാമ്പത്തിക ബാധ്യത വരുത്തുമെന്ന് കെ.എം. മാണി. രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിരക്കിലായ സമയത്ത് വായ്പയെടുത്താല്‍, വായ്പാതുകയുടെ മൂല്യം കുറവും ബാധ്യത കൂടുതലുമായിരിക്കും. ഫലത്തില്‍ ലോകബാങ്കിെൻറയും എ.ഡി.ബിയുടെയും കൈവശമുള്ള ഡോളറുകള്‍ ഇവിടെ 72 രൂപ നിരക്കില്‍ വിറ്റഴിക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ബാങ്കുകളുടെ കണ്‍സോർട്യത്തില്‍നിന്ന് മൊറട്ടോറിയത്തോടെ ദീർഘ കാലവായ്പയെടുക്കുന്നതാണ് അഭികാമ്യം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ 1000 കോടി കവിഞ്ഞു. ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളവും പ്രവാസികളില്‍നിന്ന് ലഭിക്കുന്ന തുകയും കണക്കിലെടുക്കുമ്പോള്‍ കുറഞ്ഞത് 5000 കോടി രൂപയിലധികം ലഭിക്കും. ലക്ഷം കുടുംബങ്ങൾക്ക് 10,000 രൂപ വീതം നൽകാൻ 100 കോടിയും മരിച്ച 500 പേരുടെ ആശ്രിതർക്ക് നൽകാൻ 20 കോടിയും വേണ്ടിവരും. സംഘടനകളെക്കൊണ്ട് സമയബന്ധിതമായി വീടുകള്‍ നിർമിക്കാം. കൃഷിയും കച്ചവടവും നശിച്ചവർക്ക് സഹായം നൽകാൻ ബാങ്കുകളില്‍നിന്ന് വായ്പ എടുത്താല്‍ മതി. ഇതിനുശേഷം ആവശ്യമെങ്കില്‍ മാത്രമേ ലോക ബാങ്ക്, എ.ഡി.ബി വായ്പ എടുക്കാവൂവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.