തിരുവനന്തപുരം: കാർഷികവിദഗ്ധനും മുൻ കൃഷി വകുപ്പ് ഡയറക്ടറുമായ ഡോ.ആർ. ഹേലിയെ മിൽമ തിരുവനന്തപുരം മേഖലാ യൂനിയൻ ആദരിച്ചു. മേഖലാ സഹകരണ യൂനിയൻ വാർഷികപൊതുയോഗത്തിൽ നന്ദിയോട് രാജൻ സ്മാരക അവാർഡ് മന്ത്രി അഡ്വ. കെ. രാജു ഹേലിക്ക് സമ്മാനിച്ചു. അവാർഡുതുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി. മേഖലായൂനിയൻ ചെയർമാൻ കല്ലട രമേശ് അധ്യക്ഷത വഹിച്ചു. മാനേജിങ് ഡയറക്ടർ കെ.ആർ. സുരേഷ്ചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഭരണസമിതി അംഗങ്ങളായ എസ്. സദാശിവൻപിള്ള, മാത്യു ചാമത്തിൽ, കരുമാടി മുരളി, എസ്. അയ്യപ്പൻ നായർ, എസ്. ഗിരീഷ്കുമാർ, കെ. രാജശേഖരൻ, ടി. സുശീല, ലിസി മത്തായി, ക്ഷീരവികസന ജോയൻറ് ഡയറക്ടർ തമ്പി മാത്യു, സീനിയർ മാനേജർ റോമി ജേക്കബ്, ആൻറണി ജേക്കബ്, കൊല്ലം ഡെയറി മാനേജർ ജി. ഹരിഹരൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.