തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിനായി പ്രത്യേക അക്കൗണ്ട് രൂപവത്കരിക്കണമെന്നും കണക്കുകൾ സോഷ്യൽ ഒാഡിറ്റിന് വിധേയമാക്കണമെന്നും ഫെറ്റോ (ഫെഡറേഷൻ ഒാഫ് എംേപ്ലായീസ് ആൻഡ് ടീച്ചേഴ്സ് ഒാർഗനൈസേഷൻസ്) ആവശ്യപ്പെട്ടു. സർക്കാർ ജീവനക്കാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തിലേക്ക് ഒരു മാസത്തെ ശമ്പളം നൽകുന്നത് സംബന്ധിച്ച് ധനമന്ത്രി വിളിച്ച സർവിസ് സംഘടനകളുടെ യോഗത്തിൽ സർക്കാർ സ്വീകരിച്ച നിലപാട് ജനാധിപത്യവിരുദ്ധമാണ്. ഒരു മാസത്തെ ശമ്പളം നൽകിയില്ലെങ്കിൽ വേണ്ടായെന്നുള്ള നിലപാട് അംഗീകരിക്കാനാവില്ല. നഷ്ടപരിഹാരം സംബന്ധിച്ച് വ്യക്തമായ കണക്ക് സർക്കാർ പുറത്തുവിടണമെന്നും കേന്ദ്ര സർക്കാറിെൻറ മുന്നിൽ സമർപ്പിച്ച പാക്കേജിലെ അപാകതകൾ പരിഹരിക്കണമെന്നും ഫെറ്റോ നേതാക്കൾ യോഗത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.