ടൂറിസത്തെ കൈപിടിച്ചുയർത്താൻ ആക്​ഷൻപ്ലാൻ

തിരുവനന്തപുരം: പ്രളയക്കെടുതിയിൽ കോടികളുടെ നാശം സംഭവിച്ച വിനോദസഞ്ചാരമേഖലയെ കൈപിടിച്ചുയർത്താൻ ആക്ഷൻപ്ലാൻ. പ്രാഥമിക ചർച്ച ടൂറിസം വകുപ്പി​െൻറ നേതൃത്വത്തിൽ ആരംഭിച്ചു. ആറ് മാസത്തിനകം പഴയ നിലയിലേക്ക് കൊണ്ടുവരുന്ന രീതിയിലാകും പദ്ധതി. വിനോദസഞ്ചാരവകുപ്പിന് മാത്രം 100 കോടിയോളം രൂപയുടെ പ്രാഥമികനഷ്ടമുണ്ടായി. പ്രചരിപ്പിക്കപ്പെടുന്നതുപോലെ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് കാര്യമായ നാശമുണ്ടായില്ല. സ്വകാര്യ ബുക്കിങ് റദ്ദാക്കിയതും വള്ളംകളി ലീഗ്, ടൂറിസം വാരാഘോഷങ്ങൾ റദ്ദാക്കിയതുമുൾപ്പെടെ തിരിച്ചടിയായി. മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്കും കോടികളുടെ നഷ്ടമുണ്ടായി. റോഡുപണി പൂർത്തിയാകുന്നതോടെ മിക്ക കേന്ദ്രങ്ങളിലേക്കും സഞ്ചാരികൾക്ക് എത്തിച്ചേരാനാകും. കേരളത്തിലെ ടൂറിസംകേന്ദ്രങ്ങൾ സുരക്ഷിതമാണെന്ന് ലോകത്തെ അറിയിക്കുന്നത് ലക്ഷ്യമിട്ട ആക്ഷൻപ്ലാനിനാകും രൂപം നൽകുക. സർക്കാർ ഖജനാവിലേക്ക് പണമുണ്ടാക്കുന്ന വകുപ്പായതിനാൽ, ടൂറിസം പരിപാടികൾ റദ്ദാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന അഭിപ്രായവുമുണ്ട്. കൊച്ചിൻ ബിനാലെ അടക്കമുള്ളവ ഒഴിവാക്കുന്നത് വരുമാനത്തെ ബാധിക്കുമെന്ന് വകുപ്പ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. ബിജു ചന്ദ്രശേഖർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.