പൊലീസി​ന്​ നഷ്​ടം 25 കോടി; 71 സ്​റ്റേഷനുകൾക്ക്​ നാശം

തിരുവനന്തപുരം: പ്രളയത്തിൽ പൊലീസിന് 25 കോടി രൂപയുടെ നഷ്ടം. കേസുകളെ ബാധിക്കുന്ന രേഖകൾ നഷ്ടമായിട്ടില്ലെന്ന് ജില്ല പൊലീസ് മേധാവിമാർ ഡി.ജി.പിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. പൊലീസ് സ്റ്റേഷനുകൾ, വാഹനങ്ങള്‍, കമ്പ്യൂട്ടർ, വയർലസ് എന്നിവയുടെ നഷ്ടമാണ് കണക്കാക്കിയത്. 15 പൊലീസ് സ്റ്റേഷനുകളിൽ പൂർണമായും വെള്ളം കയറി. 71 സ്റ്റേഷനുകൾ ഭാഗികമായി നശിച്ചു. ആലപ്പുഴയിലാണ് കൂടുതൽ നാശം. സ്റ്റേഷൻ അറ്റകുറ്റപ്പണിക്ക് മാത്രം 5.35 കോടി രൂപ വേണ്ടിവരുമെന്നാണ് പ്രാഥമിക കണക്ക്. രക്ഷാപ്രവർത്തനത്തിനിറങ്ങിയ പൊലീസുകാരുടെ യൂനിഫോമും തൊണ്ടിമുതലായി പിടിച്ചെടുത്ത വാഹനങ്ങളും നശിച്ചു. ഇവയുടെ നഷ്ടം കണക്കാക്കിയിട്ടില്ല. ആലുവ റൂറൽ എസ്.പിയുടെ ക്യാമ്പ് ഓഫിസിൽ വെള്ളം കയറി കാർ കേടായി. ആറന്മുള പൊലീസ് സ്റ്റേഷൻ നവീകരണത്തിന് രണ്ടുകോടി അനുവദിച്ചു. ഓരോ ജില്ലയിലെയും വിശദ കണക്കെടുപ്പിന് എസ്.പിമാർക്ക് നിർദേശം നൽകി. റിപ്പോർട്ട് ലഭിച്ചശേഷം അറ്റകുറ്റപ്പണികൾക്ക് പണം അനുവദിക്കുമെന്ന് ഡി.ജി.പി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.