കുണ്ടറ: പ്രളയാനന്തരകാലത്തെ പകർച്ചവ്യാധി ഉൾെപ്പടെയുള്ള ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് കരുതലും ബോധ്യവും ഉണ്ടാക്കുന്നതിനായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 10,000 ആരോഗ്യ ക്ലാസുകൾ നടത്താൻ തയാറെടുക്കുന്നു. എലിപ്പനിയും മറ്റ് ജലജന്യ രോഗങ്ങളും പ്രതിരോധിക്കുക എന്ന ലക്ഷ്യമാണ് വിപുലമായ ബോധവത്കരണ പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. കുടുംബശ്രീ സംഘങ്ങൾ, െറസിഡൻറ്സ് അസോസിയേഷനുകൾ, പ്രാദേശിക കൂട്ടായ്മകൾ എന്നിവിടങ്ങളിൽ ക്ലാസുകളും വീടുവീടാന്തരം കയറിയുള്ള ബോധവത്കരണവും പരിഷത്ത് ലക്ഷ്യമിടുന്നു. ആരോഗ്യ ക്ലാസുകൾ എടുക്കുന്നവർക്കും സംഘാടകർക്കുമായി പരിഷത്ത് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ 9.30 മുതൽ കൊല്ലം ഗവ.ബോയസ് ഹൈസ്കൂളിൽ ആരോഗ്യ ശിൽപശാല സംഘടിപ്പിക്കും. വനിതകൾ ഉൾെപ്പടെ 500 വളൻറിയേഴ്സിന് പരിശീലനം നൽകും. സി.പി.എം ജില്ല ജനറൽ ബോഡി യോഗം കൊല്ലം: സി.പി.എം ജില്ല കമ്മിറ്റി അംഗങ്ങൾ, എ.സി അംഗങ്ങൾ, എൽ.സി സെക്രട്ടറിമാർ എന്നിവരുടെ സംയുക്തയോഗം ഒമ്പതിന് ഉച്ചക്ക് ശേഷം മൂന്നിന് കൊല്ലം കലക്ടറേറ്റിന് സമീപമുള്ള ടി.എം. വർഗീസ് സ്മാരക ഹാളിൽ ചേരും. സംസ്ഥാന സെക്രേട്ടറിയറ്റംഗങ്ങളായ കെ.ജെ. തോമസ്, കെ.എൻ. ബാലഗോപാൽ എന്നിവർ പങ്കെടുക്കുമെന്ന് ജില്ല സെക്രട്ടറി എസ്. സുദേവൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.