കൊല്ലം: ഡി.വൈ.എഫ്.ഐ വനിത നേതാവിനെ പീഡിപ്പിച്ചെന്ന പരാതിയിൽ സി.പി.എം നേതാവും ഷൊർണൂർ എം.എൽ.എയുമായ പി.കെ. ശശിയെ അറസ്റ്റ് ചെയ്യണമെന്ന് ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണ. ആഗസ്റ്റ് 12ന് മണ്ണാർക്കാട് പൊലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകിയിട്ടും നിയമാനുസൃത നടപടികൾ സ്വീകരിക്കാൻ പൊലീസ് തയാറാകാതിരുന്നത് ഗുരുതരമായ നീതിനിഷേധമാണ്. തുടർന്ന് 14ന് പി.ബി അംഗവും സ്ത്രീപക്ഷ നേതാവുമായ വൃന്ദ കാരാട്ടിന് സഹപ്രവർത്തകകൂടിയായ യുവതി പരാതി നൽകിയിട്ടും പരാതി പൂഴ്ത്തിെവച്ചത് സ്ത്രീത്വത്തോടുള്ള സി.പി.എമ്മിെൻറ കപടമുഖത്തിെൻറ തെളിവാണെന്നും ബിന്ദു കൃഷ്ണ കൂട്ടിച്ചേർത്തു. സി.പി.എം പോലുള്ള ഒരു പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട പ്രവർത്തകക്കുപോലും ജനപ്രതിനിധിയിൽനിന്ന് ഇൗ അനുഭവമുണ്ടാകുന്ന അവസ്ഥയിൽ കേരളത്തിൽ സ്ത്രീ സുരക്ഷയുടെ പേരിൽ അധികാരത്തിലേറിയ പിണറായി സർക്കാറിന് അധികാരത്തിൽ തുടരാൻ അവകാശമില്ല. സ്ത്രീ സമൂഹത്തെ സി.പി.എം വഞ്ചിക്കുകയാണെന്നും ബിന്ദു കൃഷ്ണ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.