കുന്നിക്കോട്: കൊല്ലം-തിരുമംഗലം ദേശീയപാതയിൽ കുന്നിക്കോട് ജങ്ഷന് സമീപം കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ പൊട്ടിയതിനെതുടർന്ന് റോഡ് തകര്‍ന്നു. ചൊവ്വാഴ്ച രാവിലെ 11ഒാടെയായിരുന്നു സംഭവം. കുന്നിക്കോട് കെ.എം.കെ ആയുര്‍വേദ ആശുപത്രിക്ക് മുന്നിലൂടെ കടന്നുപോകുന്ന കുണ്ടറ ജലസേചനപദ്ധതിയുടെ പൈപ്പാണ് പൊട്ടിയത്. വന്‍ശബ്ദത്തോടെ പൊട്ടിയ പൈപ്പില്‍നിന്ന് ജലം ശക്തിയായി ദേശീയപാതയിലൂടെ ഒഴുകി. ജലത്തിെൻറ കുത്തൊഴുക്കില്‍ ടാറിങ് പൊളിഞ്ഞു. റോഡിെൻറ ഒരു ഭാഗം ഇടിഞ്ഞുതാഴുകയും ചെയ്തു. പാതയില്‍ അമ്പത് മീറ്ററിലധികം ഭാഗം തകര്‍ന്നിട്ടുണ്ട്. സംഭവം നടന്ന ഉടനെ വാട്ടര്‍ അതോറിറ്റിയുടെ ഇളമ്പല്‍ ഭാഗത്തെ കണ്‍ട്രോള്‍ പാനലിലെ വാല്‍വ് അടച്ച് ജലം നിയന്ത്രിച്ചു. ഒരു മണിക്കൂറിലധികം ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി തകർന്ന റോഡില്‍ അപകടസൂചന ബോർഡുകൾ സ്ഥാപിച്ചു. വാഹനങ്ങൾക്ക് ഒരുവശത്തുകൂടി കടന്നുപോകാനുള്ള സൗകര്യം ഒരുക്കി. ശക്തമായി പെയ്ത മഴകാരണം പൈപ്പ് ലൈനിെൻറ സമീപത്തെ മണ്ണിന് മര്‍ദം കൂടിയതാകാം പൊട്ടാന്‍ കാരണമെന്നാണ് സൂചന. രണ്ടുദിവസം കുണ്ടറ പദ്ധതിയിലൂടെയുള്ള ജലവിതരണം തടസ്സപ്പെടുമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.