കൊല്ലം: കള്ളക്കേസില്‍ കുടുക്കി ജയിലിലടെച്ചന്ന പരാതിയുമായി യുവാവ്. കൊല്ലം ഈസ്റ്റ് താമരക്കുളം ഗണപതി നഗര്‍ -97ല്‍ പള്ളിപ്പുരയിടത്തില്‍ സുനിലാണ് യഥാര്‍ഥ പ്രതികളെ രക്ഷിക്കാന്‍ തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് പറയുന്നത്. 15 വയസ്സുകാരിയെ പീഡിപ്പിച്ചതിന് ഈസ്റ്റ് പൊലീസ് 2017ൽ രജിസ്റ്റര്‍ ചെയ്ത കേസിൽ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇൗ േകസിൽ 65 ദിവസം റിമാൻഡിൽ കഴിഞ്ഞതിന് ശേഷമാണ് ജാമ്യം ലഭിച്ചത്. സുനിൽ പറയുന്നത്: 'തെൻറ ഉടമസ്ഥതയിലുള്ള വാടകവീട്ടില്‍ താമസിച്ചുവരുകയായിരുന്നു പെണ്‍കുട്ടിയും കുടുംബവും. സ്കൂളിൽ പഠിച്ചിരുന്ന പെൺകുട്ടിയെ സ്കൂൾ ബസിെൻറ ഡ്രൈവറും സുഹൃത്തും ചേർന്ന് നിരന്തരം പീഡിപ്പിച്ചിരുന്നു. ഇൗ വിവരം പെൺകുട്ടിയുടെ വീട്ടിൽ അറിയുകയും വഴക്കാവുകയും ചെയ്തു. തുടർന്ന് തെൻറ വീട്ടിൽ നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ടു. പീഡനവിവരം അധികൃതരുടെ ശ്രദ്ധയിൽപെടുത്തുകയും ചെയ്തു. ഇതിനെതുടർന്ന് പൊലീസ് കേസെടുത്തു. പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ പ്രതികളെക്കുറിച്ച് വ്യക്തമായ വിവരമുണ്ട്. എന്നാൽ, കേസ് രജിസ്റ്റര്‍ ചെയ്തിട്ടും മൊഴിയില്‍ പറയുന്ന പ്രതികളെ പിടികൂടാന്‍ പൊലീസ് തയാറായില്ല. തുടർന്ന് ഉന്നത സ്വാധീനമുള്ള യഥാര്‍ഥ പ്രതികളെ രക്ഷിച്ച് നിരപരാധിയായ തന്നെ ഈ കേസില്‍ കുടുക്കുകയായിരുന്നു'. ഇത് സംബന്ധിച്ച് സിറ്റി പൊലീസ് കമീഷണര്‍ ഉള്‍പ്പെടെയുള്ള ഉന്നത അധികാരികള്‍ക്ക് പരാതി സമര്‍പ്പിച്ചതായും സുനിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.