പുനലൂർ-തിരുവനന്തപുരം ഹിൽഹൈവേ പണി തുടങ്ങി

പുനലൂർ: പുനലൂരിൽനിന്നാരംഭിച്ച് കുളത്തൂപ്പുഴ വഴി തിരുവനന്തപുരത്ത് അവസാനിക്കുന്ന ഹിൽഹൈവേയുടെ പ്രാഥമിക നിർമാണ ജോലി തുടങ്ങി. കിഫ്ബിയുടെ 152 കോടി രൂപ ചെലവിട്ടാണ് പാത നിർമാണം. പുനലൂർ മണ്ഡലത്തിൽ 34 കിലോമീറ്റർ ദൂരത്തിൽ ഹൈവേ കടന്നുപോകും. പുനലൂർ കെ.എസ്.ആർ.ടി.സി ജങ്ഷനിൽനിന്ന് തുടങ്ങി കരവാളൂർ, അഗസ്ത്യക്കോട്, ഭാരതീപുരം, കുളത്തൂപ്പുഴ, മടത്തറ വഴിയാണ് പാത വികസിപ്പിച്ച് ഹൈവേ ആക്കുന്നത്. വർഷങ്ങൾക്കു മുമ്പ് സർവേ പൂർത്തിയാക്കിയിരുന്നു. അഗസ്ത്യക്കോട് മുതൽ ആലഞ്ചേരി വരെ ദൂരത്തിെല പാത ഒഴിച്ച് ടെൻഡർ പൂർത്തിയായി. ടെൻഡർ പൂർത്തിയായ ഭാഗത്ത് പ്രാഥമിക ജോലി തുടങ്ങിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.