തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യു.എ.ഇ ആസ്ഥാനമായ കെ.എം േട്രഡിങ് 2.35 കോടി രൂപ നൽകി. സി.ഇ.ഒ കോരാത്ത് മുഹമ്മദ് മന്ത്രി ഇ.പി. ജയരാജന് തുക കൈമാറി. എറണാകുളം എഫ്.സി.ഐ. ഒ.ഇ.എൻ കണക്റ്റേഴ്സ് ലിമിറ്റഡ് ഡയറക്ടർ ജി. രാജേന്ദ്രൻ ഒരു കോടി രൂപ സംഭാവനചെയ്തു. ആന്ധ്രപ്രദേശിലെ കാക്കിനാട് എസ്.ആർ.എം.ടി ലിമിറ്റഡ് മാർക്കറ്റിങ് മാനേജർ ബാബു രാജേന്ദ്രൻ 15 ലക്ഷം, അബൂദബി കേരള സോഷ്യൽ സെൻറർ പ്രസിഡൻറ് എ.കെ. ബീരാൻ കുട്ടി ഏഴുലക്ഷം, തൃശൂർ ഗ്രീൻബുക്സ് അഞ്ചു ലക്ഷം, കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ എട്ടുലക്ഷം, ഐ.ഡി.ബി.ഐ ബാങ്ക് 3.27 ലക്ഷം രൂപ വീതം നൽകി. മൂന്നാം ക്ലാസ് വിദ്യാർഥിനി ആലുവ നേതാജി റോഡ് തേജസിൽ ലിയ തേജസ് കുടുക്കയിലെ സമ്പാദ്യമായ 4,324 രൂപ മന്ത്രി ഇ.പി. ജയരാജന് കൈമാറി. തിരുവനന്തപുരം ജ്യോതിനിലയം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകർ ഒരുമാസത്തെ ശമ്പളം സംഭാവന ചെയ്യുന്നതിെൻറ ആദ്യഗഡുവായ 2.5 ലക്ഷം രൂപ നൽകി. ബംഗളൂരു കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എ. ഗോപിനാഥ് രണ്ടുലക്ഷം രൂപ കൈമാറി. തിരുവനന്തപുരം പോസ്റ്റൽ ടെലികോം ബി.എസ്.എൻ.എൽ കേരള സഹകരണ സംഘം ഒരു കോടി രൂപയുടെ ചെക്ക് കഴിഞ്ഞദിവസം മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. കാപ്ഷൻ tvg liya മൂന്നാം ക്ലാസ് വിദ്യാർഥിനി ലിയ തേജസ് ദുരിതാശ്വാസനിധിയിലേക്ക് നൽകിയ കുടുക്കയിലെ സമ്പാദ്യം മന്ത്രി ഇ.പി. ജയരാജൻ ഏറ്റുവാങ്ങുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.