(ചിത്രം) കൊട്ടിയം: കുടുംബസ്വത്തിെൻറ ഓഹരിയായി ലഭിച്ച സ്ഥലം പ്രളയത്തിൽപെട്ടവർക്ക് വീട് നിർമിച്ചുനൽകാൻ സംസ്ഥാന സർക്കാറിന് സംഭാവനനൽകി. കുമ്മല്ലൂർ കലതിക്കൽ ജോൺ തോമസാണ് ലക്ഷങ്ങൾ വിലവരുന്ന നാൽപത് സെൻറ് സ്ഥലം ഭാര്യയുടെയും മക്കളുടെയും അനുവാദത്തോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്. കൈമാറിയ സ്ഥലത്തേക്കുള്ള വഴിയും ഇതാടൊപ്പം വിട്ടുനൽകി. ദുരിതബാധിതർക്കായി കെട്ടിടം നിർമിക്കാൻ കഴിഞ്ഞില്ലെങ്കിൽ പാലിയേറ്റിവ് കെയറിനായി കെട്ടിടം നിർമിക്കണമെന്നാണ് ആവശ്യം. ഒരുവർഷത്തിനകം നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്ന അഭ്യർഥനയും അദ്ദേഹത്തിനുണ്ട്. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രാജീവ്, നെടുമ്പന പഞ്ചായത്ത് പ്രസിഡൻറ് നാസറുദീൻ എന്നിവരുടെ സാന്നിധ്യത്തിൽ വസ്തുവിൻറ രേഖകൾ ജോൺ തോമസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മക്ക് കൈമാറി. പാണ്ടനാടിനും ബുധനൂരിനും ടി.കെ.എമ്മിെൻറ കൈത്താങ്ങ് (ചിത്രം) കൊല്ലം: പ്രളയദുരിതം അനുഭവിക്കുന്ന ആലപ്പുഴ ജില്ലയിലെ പാണ്ടനാടിനെയും ബുധനൂരിനെയും പുനർനിർമിക്കുകയെന്ന സാമൂഹിക പ്രതിബദ്ധത ഏറ്റെടുത്ത് കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജ് ആർക്കിടെക്ചർ വിഭാഗത്തിലെ പത്ത് അധ്യാപകരടങ്ങുന്ന സംഘം പാണ്ടനാട് സന്ദർശിച്ചു. പ്രളയസാധ്യതയുള്ള സ്ഥലങ്ങളെ മാപ്പുചെയ്ത് സമഗ്രമായ ഒരു പ്ലാനിങ് മാതൃക ഉണ്ടാക്കും. പമ്പാ നദിയുടെ ഏറ്റവും അടുത്ത് താഴ്ന്നുകിടക്കുന്ന പ്രദേശങ്ങൾ വിശദമായി പഠിച്ച് നെയ്‌ബർ ഹുഡ് എന്ന ആശയത്തിനുള്ള പ്ലാനിങ് മാതൃകയാണ് വിഭാവനംചെയ്യുക. ആർക്കിടെക്ചർ വകുപ്പ് മേധാവി ഡോ. എ.എസ്. ദിലി, ടീം കോഓഡിനേറ്റർ എസ്.എ. നിസാർ, വാർഡ് അംഗം ടി. ഡി. മോഹനൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.