(ചിത്രം) വെളിയം: പ്രളയ ദുരിതമേഖലയായ ആറന്മുളയിൽ വീടുകൾ ശുചീകരിക്കുന്നതിനിടയിൽ സി.പി.എം വളൻറിയർമാർക്ക് ലഭിച്ച പണവും സ്വർണാഭരണവും ഉടമസ്ഥന് നൽകി. ആറന്മുള തറയിൽ ജങ്ഷനിലെ വീടുകൾ വൃത്തിയാക്കാനെത്തിയ സി.പി.എം വെളിയം ലോക്കൽ കമ്മിറ്റിയിലെ വളൻറിയർമാർക്കാണ് പണവും സ്വർണവും ലഭിച്ചത്. ചെളി കയറിയ വീടുകൾ വൃത്തിയാക്കുന്നതിനിടെ ഒരു വീട്ടിലെ അടുക്കളയിൽ നിന്നും 8500 രൂപയും മറ്റൊരിടത്ത് മുറിയിൽനിന്ന് 25000 രൂപയും രേഖകളും അടങ്ങിയ ബാഗും ലഭിച്ചു. ചെളി കോരി കളയവെ ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡൻറ് ജെ. അനുരൂപിനാണ് നാലരപ്പവെൻറ സ്വർണമാല ലഭിച്ചത്. പണവും ആഭരണവും ബന്ധപ്പെട്ട വീട്ടുടമസ്ഥരെ ഏൽപിച്ചു. സി.പി.എം നെടുവത്തൂർ ഏരിയ കമ്മിറ്റിയംഗം ബി. സനൽകുമാർ, ലോക്കൽ സെക്രട്ടറി എച്ച്.ആർ. പ്രമോദ്കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. കാറുകൾ കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്ക് കടയ്ക്കൽ: എം.സി റോഡിൽ കാറുകൾ കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്കേറ്റു. ആയൂർ സ്വദേശികളായ ഗിരീഷ് (36), വീണ (33), ആകാശ്, കൊട്ടാരക്കര പ്ലാപ്പള്ളി തണലിൽ രാജു മാത്യു (55), റോസമ്മ, റജി എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്‌ച ഉച്ചക്ക് രണ്ടിനായിരുന്നു അപകടം . ആയൂരിലേയക്ക് പോയ കാറും എതിർദിശയിൽ വന്ന കാറും തമ്മിൽ പുതുശേരിയിൽവെച്ച് കൂട്ടിയിടിക്കുകയായിരുന്നു. അപകടസമയം അതുവഴി വന്ന അഞ്ചൽ പോലീസ് സ്റ്റേഷനിലെ ജീപ്പിൽ നാട്ടുകാർ കൂടി ചേർന്നാണ് പരിക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. സാരമായി പരിക്കേറ്റ മൂന്ന് പേരെ പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.