* വാഹനങ്ങളില്ലാത്തവരെ വാഹന ഉടമകളാക്കി കണ്ണനല്ലൂർ: നെടുമ്പന പഞ്ചായത്തിൽ നൂറ്റി അമ്പതോളം പേർക്ക് പെൻഷൻ നിഷേധിച്ചതായി പരാതി. വാഹനങ്ങൾ ഉണ്ടെന്ന കാരണം പറഞ്ഞാണ് പലരുടെയും പെൻഷൻ നിഷേധിച്ചിട്ടുള്ളത്. ഇവരാരുംതന്നെ വാഹനങ്ങൾ ഇല്ലാത്തവരാണ്. ജീവിച്ചിരിക്കുന്ന പലെരയും മരിച്ചെന്നു കാട്ടി പെൻഷനിൽ നിന്ന് ഒഴിവാക്കിയതായും പരാതിയുണ്ട്. ആർ.ടി.ഒ ഓഫിസിൽ നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് പലെരയും പെൻഷൻപട്ടികയിൽ നിന്ന് ഒഴിവാക്കിയതെന്നാണ് അധികൃതർ പറയുന്നത്. തെറ്റായ വിവരം നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. വാഹനം ഉണ്ടെന്ന കാരണം പറഞ്ഞ്പെൻഷൻ നിഷേധിക്കപ്പെട്ട പലരും തങ്ങളുടെ വാഹനം കാട്ടിത്തരണമെന്ന ആവശ്യവുമായി പഞ്ചായത്തിൽ എത്തുന്നുണ്ട്. വാർധക്യകാല പെൻഷൻ, കർഷക പെൻഷൻ, വിധവാപെൻഷൻ തുടങ്ങിയവ വാങ്ങിക്കൊണ്ടിരുന്നവർക്കാണ് നാലുചക്ര വാഹനം ഉണ്ടെന്ന പേരിൽ അധികൃതർ ഇരുട്ടടി നൽകിയത്. അർഹരായ എല്ലാവർക്കും പെൻഷൻ നൽകണമെന്ന് കോൺഗ്രസ് നെടുമ്പന പഞ്ചായത്ത് പാർലമെൻററി പാർട്ടി ലീഡർ കുളപ്പാടം സജീവ് ആവശ്യപ്പെട്ടു. ദുരിതാശ്വാസനിധിയിലേക്ക് തുക നൽകി (ചിത്രം) ചാത്തന്നൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സീനിയർ സിറ്റിസൺസ് അസോസിയേഷൻ ചാത്തന്നൂർ യൂനിറ്റ് പതിനായിരം രൂപ സംഭാവന നൽകി. ചാത്തന്നൂർ സബ് ട്രഷറി ഓഫിസർ എസ്.സന്തോഷ് കുമാറിന് അസോസിയേഷൻ പ്രസിഡൻറ് പി.കെ. ബാലകൃഷ്ണൻ തുക കൈമാറി. സെക്രട്ടറി കെ. ഗോപി, സൂപ്രണ്ട് എ. ശ്രീദേവി, പി. തങ്കപ്പൻ നായർ, വി.എൻ. ഗോപിനാഥൻ ആചാരി, ജി.പുഷ്പേന്ദ്രൻ, കെ.സി.ജേക്കബ്, തുളസീധരൻ ഉണ്ണിത്താൻ, സോമലത എന്നിവർ പങ്കെടുത്തു. വിവാഹം ഓച്ചിറ: ചങ്ങൻകുളങ്ങര മുണ്ടപ്പള്ളി പുത്തൻവീട്ടിൽ അബുബക്കറിെൻറയും നദീറയുെടയും മകൻ മുഹമ്മദ് ഫൈസലും കെ.എസ്. പുരം നീലികുളം കോട്ടയിൽ (പോളയിൽ) അബ്ദുൽ ലത്തീഫിെൻറയും റഷീദയുെടയും മകൾ ലിബിനയും വിവാഹിതരായി. കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് സംസം നിവാസിൽ പരേതനായ ഷാജഹാെൻറയും റംലാബീവിയുെടയും മകൻ ഷാജിറും പോരുവഴി മയ്യത്തുംകര ഹാഷിം മൻസിലിൽ ഖലീലുദ്ദീെൻറയും സഫീല ബീവിയുടെയും മകൾ ഹസീനയും വിവാഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.