വില്ലേജ്​ ഒാഫിസ് കെട്ടിടം അപകടാവസ്ഥയിൽ

(ചിത്രം) അഞ്ചൽ: ചടയമംഗലം നിയോജകമണ്ഡലത്തിലെ അലയമൺ വില്ലേജ് ഒാഫിസ് അപകടാവസ്ഥയിൽ. ഭിത്തികളും ബീമുകളും വിണ്ടുകീറി ഈർപ്പം അകത്തേയ്ക്ക് പിടിച്ച് കുതിർന്ന നിലയിലാണ്. ആലഞ്ചേരി-കരു കോൺപാതയിൽ കണ്ണങ്കോട് ജങ്ഷനിൽ 35 വർഷം മുമ്പാണ് കെട്ടിടം നിർമിച്ചത്. മുൻവശത്ത് വിശ്രമത്തിനും വാഹന പാർക്കിങ്ങിനും വേണ്ടി നിർമിച്ച വരാന്തയുടെ ഷീറ്റ് മേഞ്ഞ മേൽക്കൂര വർഷങ്ങൾക്ക് മുന്നേ തകർന്നിരുന്നു. മുറികൾക്കുള്ളിൽ സ്ലാബിലും അലമാരകളിലും മറ്റും സൂക്ഷിച്ചിട്ടുള്ള ഫയലുകൾ നനഞ്ഞ് കുതിർന്ന സ്ഥിതിയിലാണ്‌. റീ-സർവേ ഫയലുകൾ സുരക്ഷിതമായി സൂക്ഷിക്കാനും സംവിധാനമില്ല. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിൽ ജീവനക്കാരും ഇടപാടുകാരും ഓഫിസിനുള്ളിൽ കുട ഉപയോഗിക്കാൻ നിർബന്ധിതരായി. വില്ലേജ് ഓഫിസറുൾപ്പെടെ അഞ്ച് ജീവനക്കാരാണിവിടെയുള്ളത്. ജീവൻ പണയപ്പെടുത്തിയാണ് ഇതിനുള്ളിലിരുന്ന് പണിയെടുക്കുന്നതെന്നും സ്ഥലം മാറ്റത്തിന് അപേക്ഷ നൽകിയിട്ടുണ്ടെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്. വില്ലേജ് ഒാഫിസി​െൻറ േശാച്യാവസ്ഥ പുനലൂർ തഹസിൽദാരെ യഥാസമയം അറിയിച്ചിട്ടുണ്ടെന്ന് വില്ലേജ് ഒാഫിസർ പറഞ്ഞു. അപകടാവസ്ഥയിലായ കെട്ടിടത്തിൽനിന്ന് ഒാഫിസി​െൻറ പ്രവർത്തനം താൽക്കാലികമായി മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി തൽസ്ഥാനത്ത് പുതിയ ബഹുനില മന്ദിരം നിർമിക്കാൻ റവന്യൂ വകുപ്പ് നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. ഹൗസിങ് സഹകരണ സംഘം പ്രസിഡൻറും സെക്രട്ടറിയും രാജിെവച്ചു അഞ്ചൽ: അഞ്ചൽ ബ്ലോക്ക് ഹൗസിങ് സഹകരണ സംഘത്തി​െൻറ പ്രസിഡൻറ് കൈപ്പള്ളിൽ എൻ. ഗോപാലകൃഷ്ണൻ നായരും സെക്രട്ടറി സി. രാജമ്മയും തൽസ്ഥാനം രാജിെവച്ചു. ഈ മാസം 16ന് പുതിയ ഭരണസമിതിയിലേക്ക് നടക്കാനിരുന്ന തെരഞ്ഞെടുപ്പി​െൻറ തുടർനടപടികൾ അട്ടിമറിെച്ചന്നാരോപിച്ചാണ് രാജി. ഇലക്ടറൽ ഓഫിസർ കൂടിയായ പുനലൂർ അസി. രജിസ്ട്രാർ (ജനറൽ) രാഷ്ട്രീയ പ്രേരിതമായി തെരഞ്ഞെടുപ്പ് അട്ടിമറിച്ചതായി കൈപ്പള്ളിൽ എൻ. ഗോപാലകൃഷ്ണൻ നായരും സി. രാജമ്മയും വാർത്തകുറിപ്പിൽ കുറ്റപ്പെടുത്തി. സംഘത്തി​െൻറ കണക്കുകളിൽ മുമ്പ് ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് ഉത്തരവാദിയായ അന്നത്തെ സെക്രട്ടറിയെ പിരിച്ചുവിട്ടിരുന്നു. തുടർന്ന് സംഘത്തി​െൻറ പ്രവർത്തനം സുഗമമായി നടന്നുവരികയായിരുന്നു. ഇതിനിടെയാണ് നിലവിലെ സംഘം ഭരണസമിതിക്കെതിരേ രാഷ്ട്രീയ ലക്ഷ്യത്തോടെ അസി. രജിസ്ട്രാറുടെ അറിവോടെ തൽപരകക്ഷികൾ പ്രവർത്തിക്കുന്നതെന്നും ഇവർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.