(ചിത്രം) പത്തനാപുരം: വീട്ടുമുറ്റത്തെ പോർച്ചിൽ െവച്ചിരുന്ന ഇരുചക്രവാഹനങ്ങള്‍ കത്തിനശിച്ചു. കാര്യറ റഫീക്ക് മന്‍സില്‍ റഹ്മത്തുല്ലയുടെ വീടിനു മുന്നിലിരുന്ന ബൈക്കും സ്കൂട്ടറുമാണ് കത്തിയത്. ഞായറാഴ്ച പുലര്‍ച്ച 1.30 ഓടെയായിരുന്നു സംഭവം. തീ പടരുന്നതുകണ്ട സമീപത്തെ വീട്ടുകാരാണ് ഉടമസ്ഥനെ വിവരം അറിയിച്ചത്. തീപടര്‍ന്ന് സമീപത്തെ ജന്നല്‍ പൂർണമായും കത്തിനശിച്ചു. വീടിനുള്ളിലെ കര്‍ട്ടനിലേക്കും തീപടര്‍ന്നു. തടി ഫര്‍ണിച്ചറിനും കേടുപാടുകളുണ്ട്. വീടിനകം മുഴുവന്‍ പുകനിറഞ്ഞു. ശബ്്ദംകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ തീ നിയന്ത്രണവിധേയമാക്കി. ആവണീശ്വരത്തുനിന്ന് ഫയര്‍ഫോഴ്സ് സംഘം എത്തിയാണ് പൂര്‍ണമായും അണച്ചത്. വിരലടയാളവിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ചട്ടമ്പിസ്വാമി ജയന്തി ആഘോഷം പത്തനാപുരം: ഗാന്ധിഭവനില്‍ നടന്ന 165ാമത് ചട്ടമ്പിസ്വാമി ജയന്തി ആഘോഷം കെ.ഡി.എഫ് സംസ്ഥാന പ്രസിഡൻറ് പി. രാമഭദ്രന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍, നടന്‍ ടി.പി മാധവന്‍, കെ.കെ. സുനില്‍, അനന്തകൃഷ്ണന്‍, എ. അനീഷ്, അജിത തിലകന്‍, ജി. ജയദേവന്‍, റീന ജീവന്‍, അഫ്‌സല്‍ അലി, പി.പി. നിഷില്‍, പുനലൂര്‍ ചന്ദ്രന്‍, കെ. അഖില്‍ എന്നിവര്‍ സന്ദേശം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.