തിരുവനന്തപുരം: പ്രളയദുരന്തത്തിൽനിന്ന് കരകയറിയവര്‍ക്ക് ആശ്വാസവുമായി ആയുര്‍വേദം, ഹോമിയോ യൂനിറ്റുകളും. എല്ലാ വീട്ടിലും ആയുര്‍വേദ കിറ്റും നൽകുന്നുണ്ട്. മാനസികാഘാതമേറ്റവര്‍ക്ക് ചികിത്സയും കൗണ്‍സലിങ്ങും നല്‍കുന്ന മനോമയ പദ്ധതിയും നടപ്പാക്കിയിട്ടുണ്ട്. ജില്ലകള്‍ തിരിച്ചാണ് ഭാരതീയ ചികിത്സാ വിഭാഗത്തിെൻറ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. പ്രളയക്കെടുതിമൂലം ബുദ്ധിമുട്ടുന്ന ജില്ലകളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുണ്ട്. ബോധവത്കരണ ക്ലാസും നടത്തിവരുന്നു. വയനാട് ജില്ലയില്‍ 'ഒപ്പമുണ്ട് ആയുര്‍വേദം' പദ്ധതി നടപ്പാക്കുന്നുണ്ട്. സമ്പൂര്‍ണ ആരോഗ്യ സംരക്ഷണം എന്ന ലക്ഷ്യത്തോടെ ആറുമാസത്തെ വിദഗ്ധ ചികിത്സ, മാനസികാരോഗ്യ കൗണ്‍സലിങ്, ബോധവത്കരണം തുടങ്ങിയവയാണ് നടന്നുവരുന്നത്. ശാരീരിക വേദനക്കും അസ്വസ്ഥതക്കും നല്‍കുന്ന ആയുര്‍വേദ മരുന്നുകൾ: * അപരാജിത ധൂമചൂര്‍ണം (പുകമരുന്ന്): കനലിൽ അല്‍പം അപരാജിത ധൂമചൂര്‍ണം വിതറി പുക വീടിെൻറ എല്ലാ ഭാഗത്തും എത്തിക്കുക. പൂപ്പലില്‍ നിന്നും മറ്റും ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ തടയാം. * മുറിവെണ്ണ: ദേഹവേദന, ചതവ് എന്നിവയുള്ളപ്പോള്‍ മുറിവെണ്ണ പുരട്ടി തടവാം. * രസോത്തമാദിലേപം: കൈ കാലുകളിലുണ്ടാകുന്ന വളംകടി, തൊലി അഴുകല്‍ എന്നീ അവസ്ഥകളില്‍ രസോത്തമാദിലേപം പുരട്ടുന്നത് ആശ്വാസകരമാണ്. * വില്വാദിഗുളിക: ദഹന സംബന്ധമായ അസ്വസ്ഥതക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.