മാതൃകയായി പുത്തൂർ പൊലീസ്

(ചിത്രം) കൊട്ടാരക്കര: പുത്തൂർ ടൗണിൽ രൂപംകൊണ്ട കുഴികൾ കോൺക്രീറ്റ് ചെയ്ത് അടച്ചു ഏവർക്കും . പുത്തൂർ ജങ്ഷനിലെ റോഡിൽ രൂപപ്പെട്ട വൻ കുഴികൾ കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. നിരവധിതവണ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയട്ടും നടപടിയുണ്ടാകാത്തതിനെതുടർന്ന് പുത്തൂർ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ രതീഷ് കുമാറി​െൻറ നേതൃത്വത്തിൽ പൊലീസുകാരുടെയും ഒരുകൂട്ടം ചെറുപ്പക്കാരുടേയും സഹായത്തോടെ റോഡിലെ കുഴികൾ കോൺക്രീറ്റ് ഉപയോഗിച്ച് നികത്തി ഗതാഗതയോഗ്യമാക്കുകയായിരുന്നു. പുത്തൂർ-കൊട്ടാരക്കര റോഡ് തകർന്ന് ഏറെക്കാലമായിട്ടും അധികാരികളിൽനിന്ന് ഒരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പൊലീസി​െൻറ ഇടെപടൽ. വാർഷികവും കുടുംബസംഗമവും (ചിത്രം) ഓയൂർ: ആക്കൽ 4501ാം നമ്പർ എൻ.എസ്.എസ് കരയോഗം വാർഷികവും കുടുംബസംഗമവും നടന്നു. യൂനിയൻ പ്രസിഡൻറ് ചിതറ എസ്. രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻറ് പി. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്..എൻ. കാർണവർ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. യൂനിയൻ ഭരണസമിതി അംഗം പി.എസ്. മനോജ്, എൻ. രാധാകൃഷ്ണപിള്ള, എൻ.എസ്.എസ്പ്രതിനിധി സഭാ മെംബർ ആർ. ശശിധരക്കുറുപ്പ്, ആർ. സുഭാഷ്, ജി. രത്നാകരൻപിള്ള എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.