ചവറ: ഭർത്താവും ബന്ധുക്കളും ചേർന്ന് ഉപദ്രവിച്ചതായി യുവതിയുടെ പരാതി. തൃശൂർ വടക്കാഞ്ചേരി സ്വദേശിനി അജിതയാണ് പരാതിക്കാരി. പൊലീസിൽനിന്ന് നീതി ലഭിച്ചില്ലെന്നാരോപിച്ച് യുവതി സംഭവം സമൂഹമാധ്യമത്തിലൂടെ പുറംലോകത്തെത്തിച്ചതിനെതുടർന്ന് ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ ചവറ പൊലീസ് കേസെടുത്തു. ഞായറാഴ്ച ഉച്ചയോടെയാണ് ഭർത്താവ് പുത്തൻചന്ത സ്വദേശി വിജീഷ് വിജയെൻറ വീട്ടിൽ അജിതയും ഏഴു വയസ്സുള്ള മകളും അമ്മയും എത്തിയത്. വിജീഷ് മറ്റൊരു വിവാഹം കഴിെച്ചന്ന വിവരത്തെ തുടർന്നാണ് അജിത എത്തിയത്. വീട്ടിൽെവച്ച് ഭർത്താവും ബന്ധുക്കളും ചേർന്ന് തന്നെ ശാരീരികമായി ഉപദ്രവിച്ചെന്ന് പരാതിയിൽ പറയുന്നു. എന്നാൽ പരാതി പൊലീസ് സ്വീകരിച്ചില്ലത്രേ. ഇതേതുടർന്നാണ് സമൂഹമാധ്യമത്തിലൂടെ സംഭവം പുറംലോകത്തെത്തിച്ചത്. അജിതയും വിജീഷും 2009ലാണ് വിവാഹിതരായത്. ഇരുവരും തമ്മിൽ പ്രശ്നമുണ്ടാകുകയും കോടതിയിൽ കേസ് നിലനിൽക്കുകയുമാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.