(ചിത്രം) പത്തനാപുരം: നിരത്തില്‍ പായുന്ന വാഹനങ്ങളുടെ ചെറു മാതൃകകള്‍ നിർമിച്ച് വ്യത്യസ്തനാവുകയാണ് അഖില്‍. പത്തനാപുരം പാതിരിക്കല്‍ അഖില്‍ ഭവനില്‍ അജി- സോണിയ ദമ്പതികളുടെ മകനാണ് ഈ കലാകാരന്‍. ഒറിജിനലിനോട് കിടപിടിക്കുന്നതാണ് കൊച്ച് മാതൃകകൾ. ഇതിനോടകം തന്നെ വ്യത്യസ്തതയാര്‍ന്ന നൂറുകണക്കിന് വാഹനങ്ങളുടെ മാതൃകകള്‍ നിർമിച്ചുകഴിഞ്ഞു. ചിത്രകലയിലും കഴിവ് തെളിയിച്ച യുവാവ് നിരവധി ബഹുമതികളും നേടിയിട്ടുണ്ട്. അടുത്തിടെ നിർമിച്ച പത്ത് ചക്രങ്ങളോടുകൂടിയ ലോറിക്കും ബസിനുമാണ് ആരാധകരേറെയും. ലോറിയുടെ മാതൃക സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധയിൽപെട്ട ഭാരത് ബെന്‍സ് കമ്പനി മാനേജ്മെൻറ് വാഹനത്തിെൻറ ചിത്രം കമ്പനിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഉൾപ്പെടുത്തി. കൂടാതെ നിർമാണം പൂര്‍ത്തീകരിച്ച ബസിെൻറ മാതൃക കൊല്ലത്തുള്ള ബസ് ഉടമക്ക് നല്‍കാനാണ് അഖിലിെൻറ തീരുമാനം. വാഹനങ്ങളുടെ പടം വരച്ചശേഷം ഫോം ഷീറ്റില്‍ ഒട്ടിച്ചാണ് നിർമാണം. ഒരു വാഹനത്തിന് ഏകദേശം രണ്ടായിരം മുതല്‍ മൂവായിരം രൂപവരെ ചെലവ് വരുമെന്ന് അഖില്‍ പറയുന്നു. കലഞ്ഞൂര്‍ ഐ.എച്ച്.ആര്‍.ഡിയില്‍നിന്ന് ബി.ബി.എ പഠനം പൂര്‍ത്തിയാക്കിയ അഖിലിന് വാഹന നിർമാണം തുടരാനും അഭിനേതാവാകാനുമാണ് ആഗ്രഹം. ആട് എന്ന സിനിമയിലെ 'മെറ്റ ഡോര്‍ ' എന്ന വാഹനം നിർമിച്ച് ചലച്ചിത്രതാരം ജയസൂര്യക്ക് നല്‍കാനുള്ള തയാറെടുപ്പിലാണ് ഈ യുവാവ് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.