തിരുവനന്തപുരം: വിവാഹ ചെലവിനുള്ള തുകയില്‍നിന്ന് പെൺകുട്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുലക്ഷം രൂപ സംഭാവന നല്‍കി. കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടിവംഗം കെ. റജിയുടെ മകള്‍ ജെ.ആര്‍. നയനതാരയാണ് പണം നല്‍കിയത്. മന്ത്രി കടകംപള്ളി സുരേന്ദ്രെൻറ ഓഫിസിലെത്തി നവദമ്പതികള്‍ ചെക്ക് കൈമാറി. കഴിഞ്ഞദിവസമാണ് നയനതാരയും അനന്തുബാലചന്ദ്രനും വിവാഹിതരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.