'ഇഫ്താർ സംഗമങ്ങൾ നൽകുന്നത് സമാധാനത്തി​െൻറ സന്ദേശം'

കൊല്ലം: സമാധാനത്തി​െൻറ സന്ദേശമാണ് ഇഫ്താർ സംഗമങ്ങൾ നൽകുന്നതെന്ന് എം. നൗഷാദ് എം.എൽ.എ. കൊല്ലം കർബല ട്രസ്റ്റ് സംഘടിപ്പിച്ച ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ട്രസ്റ്റ് പ്രസിഡൻറ് എ. ഷാനവാസ് ഖാൻ അധ്യക്ഷത വഹിച്ചു. കൊട്ടിയം കൊട്ടുമ്പുറം ഇമാം ഷാക്കിർ ഹുസൈൻ ദാരിമി റമദാൻ സന്ദേശം നൽകി. ട്രസ്റ്റ് സെക്രട്ടറി മൈലക്കാട് ഷാ, കെ.എ. കബീർ, മാർക്ക് അബ്ദുൽ സലാം, ജോനകപ്പുറം നാസർ, മണിയംകുളം ബദറുദ്ദീൻ, കണ്ണനല്ലൂർ എ.എൽ. നിസാമുദ്ദീൻ, ഉമയനല്ലൂർ നാസർ, റാഫി പോളയത്തോട്, മണക്കാട് നജിമുദ്ദീൻ, വലിയവീടൻ മുഹമ്മദ് കുഞ്ഞ്, ടി.എം. ഇക്ബാൽ എന്നിവർ സംസാരിച്ചു. പിണറായി സർക്കാർ രാഷ്ട്രീയകേരളത്തിന് പുതിയ ദിശാബോധം നൽകി -ഏകീകൃത ജെ.എസ്.എസ് കൊല്ലം: പിണറായി സർക്കാറി​െൻറ രണ്ടുവർഷത്തെ ഭരണം രാഷ്ട്രീയകേരളത്തിന് പുതിയ ദിശാബോധം നൽകിയെന്ന് ഏകീകൃത ജെ.എസ്.എസ് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. പൊതുവിദ്യാഭ്യാസമേഖലയെ മികവി​െൻറ കേന്ദ്രങ്ങളാക്കി മാറ്റാൻ കഴിഞ്ഞതാണ് സർക്കാറി​െൻറ ഏറ്റവുംവലിയ നേട്ടം. നാഷനൽ ഹൈവേ വികസനത്തിന് സർക്കാർ കുറച്ചുകൂടി ജാഗ്രതയും വേഗവും പുലർത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് പാളയം സതീഷ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബി. ഗോപൻ, പാമർ ഹാരിസ്, എസ്. സുദർശനൻ, ചൂനാട് ജയപ്രസാദ്, വാവറയമ്പലം അജികുമാർ, കൊല്ലക രാമചന്ദ്രൻ, മണയ്ക്കാട് പ്രസാദ്, കാട്ടുംപുറം സുധീഷ്, മാത്യു തോമസ്, എ. ബഷീർ, ചേപ്പാട് മുരളി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.