കൊല്ലം: ഹരിതതീരം പദ്ധതിയിൽ ഉള്‍പ്പെടുത്തി ശാസ്താംകോട്ട തടാകം സംരക്ഷിക്കാനുള്ള പ്രവൃത്തിക്കെതിര യൂത്ത് കോണ്‍ഗ്രസ് കുന്നത്തൂര്‍ അസംബ്ലി കമ്മിറ്റി രംഗത്ത്. തടാക സംരക്ഷണത്തിെൻറ പേരില്‍ തീരത്തെ കുന്നുകള്‍ യന്ത്രങ്ങളുപയോഗിച്ച് ഇടിച്ചുനിരത്താൻ അനുവദിക്കില്ലെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ പഞ്ചായത്തിെൻറ നേതൃത്വത്തില്‍ കായലിെൻറ വൃഷ്ടിപ്രദേശത്ത് കാണുന്ന ഉറച്ചകുന്നുകള്‍ മണ്ണുമാന്തി യന്ത്രങ്ങളുപയോഗിച്ച് ഇടിച്ചുനിരത്തി മരങ്ങള്‍ നടാനുള്ള നടപടി തടാകത്തെ സംരക്ഷിക്കാനുള്ളതല്ല. തടാകത്തെ തകര്‍ക്കാനുള്ളതാണെന്നും നേതാക്കൾ പറഞ്ഞു. ശാസ്ത്രീയപഠനങ്ങൾ നടത്താതെ ജില്ലാ പഞ്ചായത്തിെൻറ പെട്ടന്നുള്ള നടപടി തടാകത്തിലെ ചെളിയും മണലും വാരാനുള്ള ഗൂഢനീക്കത്തിെൻറ ഭാഗമാണ്. തടാകം സംരക്ഷിക്കാന്‍ തടാകത്തില്‍ നിന്നുള്ള പമ്പിങ് കുറക്കുകയും കുടിവെള്ള വിതരണത്തിന് ബദല്‍ മാർഗങ്ങള്‍ കണ്ടെത്തുകയുമാണ് വേണ്ടത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് നടപടി സ്വീകരിക്കണമെന്നും അവർ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് കുന്നത്തൂര്‍ അസംബ്ലി കമ്മിറ്റി പ്രസിഡൻറ് വൈ. നജീം, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡൻറും തടാക സംക്ഷണസമിതി ആക്ഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ തുണ്ടില്‍ നൗഷാദ്, യൂത്ത് കോണ്‍ഗ്രസ് മാവേലിക്കര പാര്‍ലമെൻറ് വൈസ് പ്രസിഡൻറ് ദിനേശ് ബാബു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.