എസ്​. വേണുഗോപാൽ ജില്ലാ പഞ്ചായത്ത്​ വൈസ്​ പ്രസിഡൻറ്​

കൊല്ലം: സി.പി.െഎയിലെ എസ്. വേണുഗോപാലിനെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറായി തെരെഞ്ഞടുത്തു. മുന്നണി ധാരണ പ്രകാരം സി.പി.എമ്മിലെ എം. ശിവശങ്കരപ്പിള്ള രാജിവെച്ച ഒഴിവിലേക്ക് നടന്ന തെരെഞ്ഞടുപ്പിൽ കോൺഗ്രസിലെ സരോജിനി ബാബുവിനെ നാലിനെതിരെ 22 വോട്ടുകൾക്കാണ് വേണുഗോപാൽ പരാജയെപ്പടുത്തിയത്. െവെസ് പ്രസിഡൻറ് പദവി ഒഴിഞ്ഞ ശിവശങ്കരപ്പിള്ളയാണ് വേണുഗോപാലി​െൻറ പേര് നിർദേശിച്ചത്. എൻ. രവീന്ദ്രൻ (സി.പി.െഎ) പിന്താങ്ങി. സരോജിനി ബാബുവിനെ ആർ. രശ്മി (കോൺഗ്രസ്) നിർദേശിക്കുകയും എസ്. ശോഭ (ആർ.എസ്.പി) പിന്താങ്ങുകയും ചെയ്തു. കലക്ടർ എസ്. കാർത്തികേയൻ വരണാധികാരിയായിരുന്നു. സി.പി.െഎ സംസ്ഥാന കൗൺസിൽ അംഗമായ എസ്. വേണുഗോപാൽ, പത്താനാപുരം ഡിവിഷനെ പ്രതിനിധീകരിച്ചാണ് ജില്ലാ പഞ്ചായത്തിലെത്തിയത്. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് സമിതിയിലും അംഗമായിരുന്നു. പുതിയ വൈസ് പ്രസിഡൻറിന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്നുനടന്ന അനുമോദന യോഗത്തിൽ സി.പി.െഎ സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ് ബാബു, ജില്ലാ സെക്രട്ടറി എൻ. അനിരുദ്ധൻ, ജി.എസ്. ജയലാൽ എം.എൽ.എ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ. ജഗദമ്മ, എം. ശിവശങ്കരപ്പിള്ള, ആർ. രശ്മി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.