പാർവതി മിൽ പ്രവർത്തനം നിലച്ചിട്ട്​ 10 വർഷം ഉപകാരമില്ലാതെ 16 ഏക്കർ, നാശോന്മുഖമായി കോടികളുടെ ഉപകരണങ്ങൾ

കൊല്ലം: ഒരുകാലത്ത് കൊല്ലത്തി​െൻറ പ്രൗഡി വിളിച്ചോതിയിരുന്ന പാർവതി മില്ലി​െൻറ പ്രവർത്തനം നിലച്ചിട്ട് പത്തുവർഷമാകുന്നു. പതിവുപോലെ രാവിലെ ഏഴിന് 51 ജീവനക്കാരും എത്തി വൈകീട്ട് അഞ്ചിന് തിരിച്ചുപോകും. സ്ഥാപനം പൂട്ടിക്കിടക്കുന്നതിനാൽ ഇവർക്ക് ചെയ്യാൻ ജോലിയൊന്നുമില്ല. പാർവതി മിൽ പൂട്ടിയിട്ട നാൾ മുതൽ ഇൗ പതിവ് തുടരുകയാണ്. ശമ്പളം കൃത്യമായി കിട്ടുന്നതിനാൽ ജീവനക്കാർക്കും പരാതിയൊന്നുമില്ല. നഗരഹൃദയത്തില 16 ഏക്കറോളും സ്ഥലത്ത് സ്ഥിതിചെയ്യുന്ന പാർവതി മില്ലിലെ കോടികൾ വിലമതിക്കുന്ന യന്ത്രങ്ങൾ തുരുെമ്പടുത്തും മറ്റും നശിച്ചുകൊണ്ടിരിക്കുകയാണ്. നഗരത്തിൽ ഇത്രയേറെ സ്ഥലം സ്വന്തമായുള്ള മറ്റൊരു പൊതുമേഘലാ സ്ഥാപനവുമില്ല. 16 ഏക്കറിന് നിലവിലുള്ള വിപണി വില കണക്കാക്കിയാൽ തന്ന കോടികൾ വരും. സ്ഥാപനത്തി​െൻറ പരിതാപകരമായ അവസ്ഥക്ക് മാറ്റമുണ്ടാകുമെന്നോ ഇവിടെ മറ്റെെന്തങ്കിലും വ്യവസായം വരുമോ എന്ന കാര്യത്തിലോ ആർക്കും നിശ്ചയമില്ല. കേന്ദ്ര പൊതുമേഖല സ്ഥാപനമായ (എൻ.ടി.സി) ദേശീയ ടെക്സ്റൈൽസ് കോർപറേഷന് കീഴിലുള്ള പാർവതി മിൽ ഇനി പഴയ പ്രൗഡിയിൽ പ്രവർത്തനം പുനരാരംഭിക്കാനുള്ള സാധ്യത വിരളമാണ്. പഴയ പ്രൗഡിയിൽ തിരിച്ചെത്തണമെങ്കിൽ തന്നെ കോടികൾ മുടക്കണം. 2008ൽ പ്രവർത്തനം നിലച്ച മില്ലി​െൻറ നവീകരമണം ലക്ഷ്യമിട്ട് കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയം പലതവണ പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നു. 2012ൽ അന്നത്തെ ടെക്സ്റ്റൈൽ മന്ത്രിയായിരുന്ന പനമ്പക ലക്ഷി പാർവതി മില്ലിലെത്തി സ്ഥാപനം നവീകരിച്ച് ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് ഉറപ്പ് നൽകി പോയെങ്കിലും നടപടിയൊന്നുമായില്ല. പന്നീട് നിരവധിതവണ പ്രഖ്യാപനങ്ങളുണ്ടായതല്ലാതെ മില്ല് തുറക്കാൻ കഴിഞ്ഞില്ല. രാജ്യത്ത് എൻ.ടി.സിക്ക് കീഴിലുള്ള അടച്ചുപൂട്ടിയ തുണിമില്ലുകളുടെ പട്ടികയിൽ ഇടംപിടിച്ചിരിക്കുകയാണ് പാർവതി മില്ലും. വിവിധ വിഭാഗങ്ങളിൽ ജോലിചെയ്തിരുന്ന 51 ജീവനക്കാരാണ് എല്ലാ ദിവസവും മില്ലിൽ വന്ന് ഒപ്പുവെച്ച് മടങ്ങുന്നത്. 2008 നവംബർ 26ന് കമ്പനി അടച്ചുപൂട്ടിയ ശേഷം ഇപ്പോഴും ഇവർക്ക് മുടങ്ങാതെ ശമ്പളം നൽകുന്നുണ്ട്. പ്രതിമാസം ഇതിനായി 5.50 ലക്ഷം രൂപയാണ് ചെലവ്. വൈദ്യുതി ചാർജടക്കമുള്ള മറ്റ് ചിലവുകൾ വേറെയും. ജീവനക്കാർക്ക് സ്വയം വിരമിക്കൽ പദ്ധതി നിലവിലുണ്ട്. കുറേപേർ അത് പ്രയോജനെപ്പടുത്തി പിരിഞ്ഞുപോയി. ശേഷിച്ചവരിൽ വിരമിക്കുന്നതനുസരിച്ച് എണ്ണം കുറഞ്ഞാണ് നിലവിലെ 51ലെത്തിയത്. ഇനി ഏതാനുംവർഷം മത്രം സർവിസ് കാലാവധി ശേഷിക്കുന്നവരാണിവർ. അവസാന ജീവനക്കാനും പിരിഞ്ഞുപോകാൻ കാത്തുനിൽക്കുകയാണ് എൻ.ടി.സി. മാസം 26 ദിവസവും ജോലിക്ക് എത്തുന്നവർക്ക് 12000 രൂപയാണ് കിട്ടുന്നത്. ഡി.എ അല്ലാതെ 2008ന് ശേഷം ശമ്പളം വർധിപ്പിച്ചിട്ടിെല്ലന്നാണ് ജീവനക്കാർ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.