നെടുമങ്ങാട്: നവീകരിച്ച കോയിക്കല്‍ കൊട്ടാരം സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുത്തു. കൊട്ടാരവളപ്പില്‍ നടന്ന ചടങ്ങില്‍ പുരാവസ്തു-പുരാരേഖാ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി കൊട്ടാരം നാടിന് സമര്‍പ്പിച്ചു. കൊട്ടാരത്തിെൻറ രണ്ടാംഘട്ട നവീകരണത്തിന് സര്‍ക്കാര്‍ 66 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സന്ദര്‍ശകര്‍ക്ക് സൗകര്യങ്ങളൊരുക്കാനും സൗന്ദര്യവത്കരണ നടപടികള്‍ക്കുമായാണ് തുക വിനിയോഗിക്കുന്നത്. പൈതൃക മ്യൂസിയങ്ങള്‍ പോയകാലത്തെ അധികാര ചിഹ്നങ്ങളാണ്. രാജ്യത്തിെൻറ സാംസ്കാരിക പൈതൃകം മനസ്സിലാക്കുന്നതിന് യുവജനങ്ങള്‍ താൽപര്യം കാണിക്കണമെന്ന് മന്ത്രി നിർദേശിച്ചു. കൊട്ടാരത്തിന് മതിയായ സുരക്ഷിതത്വം ഏര്‍പ്പെടുത്തണമെന്ന് ആധ്യക്ഷത വഹിച്ച സി. ദിവാകരന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. സന്ദര്‍ശകരുടെ സൗകര്യാര്‍ഥം ഇവിടെ ഗവേഷണകേന്ദ്രം സ്ഥാപിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. നവീകരണത്തിനാവശ്യമായ അഞ്ചു കോടി രൂപ നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഏറ്റിരുന്നെങ്കിലും പുരാവസ്തു വകുപ്പ് അനുവദിച്ച 3.5 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചിട്ടുള്ളത്. ഇതില്‍ 2.25 കോടി രൂപ ചെലവാക്കിയാണ് ഇപ്പോഴത്തെ നവീകരണം പൂര്‍ത്തിയാക്കിയത്. കൊട്ടാരത്തെക്കുറിച്ച് തയാറാക്കിയ ലഘുലേഖ നെടുമങ്ങാട് നഗരസഭാ അധ്യക്ഷന്‍ ചെറ്റച്ചല്‍ സഹദേവനു നല്‍കി മന്ത്രി പ്രകാശനം ചെയ്തു. ഡോ. എ. സമ്പത്ത് എം.പി, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, കേരള മ്യൂസിയം എക്സിക്യൂട്ടിവ് ഡയറക്ടര്‍ ആര്‍. ചന്ദ്രന്‍പിള്ള, നെടുമങ്ങാട് നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ലേഖാ വിക്രമന്‍, ആരോഗ്യകാര്യ സ് റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഹരികേശന്‍ നായര്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. മധു, വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.ആര്‍. സുരേഷ്കുമാര്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. ഗീതാകുമാരി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റഹിയാനത്ത് ബീവി, കൗൺസിലർമാരായ ടി. അർജുനൻ, ജെ. കൃഷ്ണകുമാർ സാംസ്കാരിക വകുപ്പ് അഡീഷനല്‍ സെക്രട്ടറി കെ. ഗീത, മ്യൂസിയം-മൃഗശാലാ വകുപ്പ് ഡയറക്ടര്‍ എം.കെ. ഗംഗാധരന്‍, പുരാരേഖാ വകുപ്പ് ഡയറക്ടര്‍ പി. ബിജു, ടി.കെ. കരുണദാസ് തുടങ്ങിയവരും പങ്കെടുത്തു. ഫോേട്ടാ:Photo: 30ndd.jpg നവീകരിച്ച കോയിക്കൽ കൊട്ടാരം പുരാവസ്തു-പുരാരേഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.