ബാലരാമപുരം: തിളച്ചുമറിയുന്ന വെയിൽചൂടിനെ വകഞ്ഞുമാറ്റി മണ്ണ് നനയിച്ച് തുടരുന്ന കുളിർമഴ അനുഗ്രഹമായി വിശ്വാസികൾ. വർഷങ്ങളായി വേനൽ ചൂടിെൻറ കാഠിന്യത്തിലായിരുന്നു നോമ്പുകാലം. ഇത്തവണയും കടുപ്പമേറുമെന്ന ആശങ്കയിലായിരുന്നു വിശ്വാസികൾ. പ്രത്യേകിച്ചും ചുമട്ടു തൊഴിലാളികൾ അടക്കം ഭാരിച്ച ജോലികൾ ചെയ്യുന്നവരെ സംബന്ധിച്ച് വേനലിെൻറ തീച്ചൂട് ചർച്ചയായിരുന്നു. പക്ഷെ റമദാൻ ആരംഭത്തോടെ പൊടുന്നനെ മാറിമാറിഞ്ഞ കാലാവസ്ഥ വിശ്വാസികളിൽ വലിയൊരു ആശ്വാസമാണ് പകർന്നത്. ചന്ദ്രവർഷ കലണ്ടറിലെ ഒമ്പതാം മാസമായ റമദാൻ വിവിധ കാലാവസ്ഥകളിൽ മാറിമാറിവരുകയാണ് പതിവ്. കഠിനമായ വേനലിൽ നോമ്പ് പിടിച്ച് ശീലമില്ലാത്ത മലയാളിയെ സംബന്ധിച്ചിടത്തോളം വർധിച്ചുവരുന്ന വേനൽചൂട് പുതിയ വെല്ലുവിളിയാണുയർത്തിയത്. മഴ റമദാനിൽ എത്തിയത് ഇരട്ട അനുഗ്രഹമായാണ് വിശ്വാസിസമൂഹത്തിെൻറ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.