വിതുര: തൊളിക്കോട് തേവൻപാറയിൽ വീട്ടമ്മയെ പീഡിപ്പിച്ച ശേഷം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ പോത്ത് ഷാജി എന്ന ഷാജിക്കെതിരെ വിതുര പൊലീസ് കേസെടുത്തു. സംഭവ ശേഷം കടന്ന ഇയാൾക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. മൊബൈൽ ഫോണിെൻറ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചും തിരച്ചിൽ നടത്തുന്നുണ്ട്. ഇയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ വാടകക്ക് താമസിക്കുകയായിരുന്ന യുവതിയാണ് പീഡനത്തിനിരയായത്. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു ഇയാൾ മുങ്ങിയത്. കൃത്യം നടന്ന ചൊവ്വാഴ്ചതന്നെ പൊലീസ് തോക്ക് കണ്ടെത്തിയിരുന്നു. ആദ്യഭാര്യയുടെ മരണം മുതൽ മധ്യവയസ്കെൻറ കൊലപാതകം വരെ നിരവധി കേസുകളിൽ പ്രതിയാണ് ഷാജി. പാലോട്, നെടുമങ്ങാട്, വിതുര, കൊട്ടിയം, പേരൂർക്കട സ്റ്റേഷനുകളിലായി 22 കേസുകളുണ്ട്. പലതവണ ആറു മാസം വീതം ഗുണ്ടാ ആക്ട് പ്രകാരം ജയിൽവാസം അനുഭവിച്ചിട്ടുള്ള ഇയാൾക്ക് നിരവധി കോടതികളിൽനിന്നും അറസ്റ്റ് വാറൻറ് ഉണ്ട്. പേരൂർക്കട വഴയിലയിൽ സ്കൂട്ടറിൽ വന്ന സ്ത്രീയെ കാറിൽ തടഞ്ഞു നിർത്തി മാല പിടിച്ചുപറിച്ച കേസിലും പാലോട് സർക്കിളിൽ പൊലീസുകാരനെ അറവ് കത്തികൊണ്ട് കുത്തിയ കേസിലും പുളിമൂട്ടിൽ വ്യവസായിയെ ആക്രമിച്ച കേസിലും ഇയാൾ പ്രതിയാണ്. ഏതാനും മാസം മുമ്പ് മറ്റൊരു ഗുണ്ടാ ടീമുമായുണ്ടായ സംഘർഷത്തിൽ ഗുരുതര പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഷാജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.