വെമ്പായം: എല്‍.ഡി.എഫ് മുന്‍ധാരണപ്രകാരം പഞ്ചായത്ത് പ്രസിഡൻറ് രാജിെവച്ചു. ചീരാണിക്കര വാര്‍ഡ് മെംബറായ പ്രസിഡൻറ് എ. ഷീലജയാണ് പഞ്ചായത്ത് സെക്രട്ടറിക്ക് രാജി സമര്‍പ്പിച്ചത്. മുന്‍ ധാരണപ്രകാരം ശേഷിക്കുന്ന കാലയളവില്‍ എല്‍.ഡി.എഫില്‍നിന്നും സി.പി.ഐക്കാണ് പ്രസിഡൻറ് സ്ഥാനം. 21 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ സി.പി.എമ്മിന് ഏഴും സി.പി.ഐക്ക് മൂന്നും അംഗങ്ങളാണുള്ളത്. കേവല ഭൂരിപക്ഷത്തിെൻറ അഭാവത്തിലാണ് എല്‍.എഡി.എഫ് ഇവിടെ ഭരണം നടത്തിവരുന്നത്. കോണ്‍ഗ്രസിന് എട്ടും ബി.ജെ.പിക്ക് രണ്ടും എസ്.ഡി.പി.ഐക്ക് ഒരു അംഗവുമാണ് ഇവിടെ ഉള്ളത്. തുടക്കത്തില്‍ പ്രസിഡൻറ് ആയിരുന്ന സി.പി.എമ്മിലെ ബി.എസ് ചിത്രലേഖയെ പ്രതിപക്ഷം അവിശ്വാസത്തിലൂടെ പുറത്താക്കിയിരുന്നു. തുടര്‍ന്ന് ആഗസ്റ്റിലാണ് എസ്.ഡി.പി.ഐയുടെ അടക്കം 11 വോട്ട് നേടി ഷീലജ പ്രസിഡൻറായത്. നിലവില്‍ ജില്ലയിലെ മറ്റ് ചില പഞ്ചായത്തുകളിലെയടക്കമുള്ള എല്‍.ഡി.എഫ് ധാരണയുടെ അടിസ്ഥാനത്തിലാണ് സി.പി.എം അംഗം പ്രസിഡൻറ് സ്ഥാനം രാജിെവച്ചത്. പെരുങ്കൂര്‍ വാര്‍ഡിനെ പ്രതിനിധീകരിക്കുന്ന സീനത്ത് ബീവിയാകും സി.പി.ഐയുടെ പ്രസിഡൻറ് സ്ഥാനാർഥി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.