തിരുവനന്തപുരം: സര്‍വിസില്‍നിന്ന് വിരമിക്കുന്ന എൻ.ജി.ഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡൻറും സെറ്റോ ചെയര്‍മാനും ആയ എന്‍. രവികുമാറിന് എൻ.ജി.ഒ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി യാത്രയയപ്പ് നല്‍കി. സമ്മേളനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. പ്രതിസന്ധികളില്‍ തളരാതെ മുന്നില്‍ നിന്നും പ്രവര്‍ത്തിച്ച കരുത്തുറ്റ നേതൃത്വത്തിെൻറ പ്രതീകമാണ് രവികുമാറെന്ന് അദ്ദേഹം പറഞ്ഞു. സെറ്റോ അസോസിയേഷന്‍ ഭാരവാഹികള്‍ രചിച്ച മംഗളഗാനം പാടിയാണ് യാത്രയപ്പ് സമ്മേളനം ആരംഭിച്ചത്. എ.പി. സനല്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി പ്രസിഡൻറ് എം.എം ഹസന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരന്‍, ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിന്‍കര സനല്‍, ഇ.എല്‍ സനല്‍ രാജ് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.