സാഹോദര്യം കിനിയുന്ന ഇഫ്​താർ വിരുന്നുകൾ -ടോമിൻ ജെ. തച്ചങ്കരി, സി.എം.ഡി, കെ.എസ്​.ആർ.ടി.സി

ഉൗഷ്മളവും ഹൃദ്യവുമായ ഒാർമകൾ നിറഞ്ഞതാണ് എ​െൻറ നോമ്പനുഭവങ്ങൾ. വടക്കൻകേരളത്തിൽ സേവനമനുഷ്ഠിക്കുേമ്പാഴാണ് നോെമ്പടുക്കുന്നവരുമായി കൂടുതൽ സഹകരിക്കാനും അവരൊരുക്കുന്ന ഇഫ്താർ വിരുന്നുകളിൽ പെങ്കടുക്കാനും അവസരം കിട്ടിയത്. വിശേഷിച്ചും കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ. സ്നേഹവും സാഹോദര്യവും നിറഞ്ഞു കിനിയുന്ന നിമിഷങ്ങളായിരുന്നു ഇഫ്താർ വേളകൾ. വലിയ ആതിഥ്യപ്രിയരാണ് മലബാറുകാർ. ഇത് ആവോളം അനുഭവിച്ചറിയാൻ കഴിഞ്ഞത് ഇഫ്താർ വേളകളിലാണ്. റമദാനെക്കുറിച്ചോർക്കുേമ്പാൾ ആദ്യം മനസ്സിലെത്തുക സൗഹാർദം പൂക്കുന്ന ഇത്തരം ഇഫ്താർ വിരുന്നുകളാണ്. അന്നെല്ലാം എല്ലാ ദിവസവും ഇഫ്താറിന് ക്ഷണമുണ്ടാകും. ചിലപ്പോൾ വീടുകളിൽ, അല്ലെങ്കിൽ സന്നദ്ധ സംഘടനകളോ സ്ഥാപനങ്ങളോ ഒരുക്കുന്നവയിൽ. വലിയ വിഭവങ്ങളാണ് നോമ്പുതുറക്ക് ഒരുക്കുക. ചിലപ്പോൾ ഒരു ദിവസംതന്നെ രണ്ടും മൂന്നും ക്ഷണങ്ങളുണ്ടാകും. അങ്ങനെയുള്ള അവസരങ്ങളിൽ വലിയ ഇഫ്താറുകൾ ഒഴിവാക്കി പള്ളികളുമായി ബന്ധപ്പെട്ടതോ അല്ലെങ്കിൽ താരതമ്യേന ചെറിയ നോമ്പുതുറകൾക്കോ ആണ് മുൻതൂക്കം നൽകുക. ഇൗ അവസരങ്ങളിെലാക്കെ അവരുടെ വിശേഷങ്ങളും ആരാധനാകാര്യങ്ങളും ചോദിച്ചറിയും. ഇപ്പോൾ തിരുവനന്തപുരത്ത് എത്തി കെ.എസ്.ആർ.ടി.സിയുടെ ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ റമദാനാണ്. സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് ഭാരിച്ച ജോലികൾ നടക്കുന്ന സമയമാണിപ്പോൾ. പകൽ ജോലിത്തിരക്കുള്ളതു കാരണം വൈകീട്ടാണ് ട്രാൻസ്ഫർ ജോലികൾ നിർവഹിക്കുന്ന ജീവനക്കാരുമായി ആശയവിനിമയം നടത്താൻ അവസരം ലഭിക്കുന്നത്. ഇവരിൽ രണ്ടുപേർ നോെമ്പടുക്കുന്നവരാണ്. നോമ്പിലും ഭാരമേറിയ ജോലി ചെയ്യാൻ ഇവർക്കൊന്നും വിമുഖതയില്ല. ചിലപ്പോൾ ആറിനു ശേഷവും ഇതുമായി ബന്ധപ്പെട്ട യോഗം നീണ്ടുപോകും. നോമ്പുതുറക്കാനുള്ള സമയമായാലും ഇവർ പറയാതിരിക്കും. പിന്നെ ഞാൻതന്നെ ഇവരോട് പോകാൻ പറയും. നോമ്പുതുറക്കാനും പ്രാർഥനക്കുമായി വേഗത്തിൽ പോകുന്ന ഇവർ മടങ്ങിവരുേമ്പാൾ നോമ്പുകഞ്ഞി ഗ്ലാസിൽ കൊണ്ടുവരും. എന്നെ സംബന്ധിച്ചിടത്തോളം ഇതെല്ലാം ഹൃദയത്തിൽ തങ്ങിനിൽക്കുന്ന അനുഭവങ്ങളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.