സർക്കാറി​െൻറ രണ്ടുവർഷം വാഗ്ദാന ലംഘനങ്ങളുടെ പെരുമഴക്കാലം-ജി. ദേവരാജന്‍

കൊല്ലം: പിണറായി സർക്കാറി​െൻറ രണ്ടുവർഷം വാഗ്ദാനലംഘനങ്ങളുടെ പെരുമഴക്കാലമായിരുന്നുവെന്ന് ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജന്‍. പ്രകടനപത്രികയില്‍ നൽകിയ വാഗ്ദാനങ്ങളില്‍ ഒന്നുപോലും നടപ്പാക്കാനോ ആ നിലക്കുള്ള സൂചനകള്‍ നൽകാനോ സർക്കാറിന് കഴിഞ്ഞിട്ടില്ല. റേഷന്‍ കാർഡ് വിതരണത്തിലെയും റേഷന്‍ വിതരണത്തിലെയും അപാകതകള്‍പോലും പരിഹരിക്കാനായില്ല. ഇന്ധന വിലക്കയറ്റം തടയാന്‍ ശ്രമിക്കാതെ ചെങ്ങന്നൂർ തെരഞ്ഞെടുപ്പിനുശേഷം ഇന്ധനവിലയിലൂടെ ലഭിക്കുന്ന അധികനികുതി കുറയ്ക്കുന്ന കാര്യം ആലോചിക്കാം എന്ന ധനകാര്യമന്ത്രിയുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. വർഗീയ പ്രചാരണമാണ് സി.പി.എം ചെങ്ങന്നൂരില്‍ നടത്തുന്നത്. അതുവഴി കേരളത്തിലെ സി.പി.എം ഇടതുപക്ഷ പാർട്ടി അല്ലാതായെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അഭിപ്രായപ്പെട്ടു. ഐ.ടി.ഐ വിദ്യാർഥികൾക്ക് വിദേശത്ത് ഉന്നത പഠനത്തിന് സൗകര്യമൊരുക്കും- മന്ത്രി ആയൂർ: ഐ.ടി.ഐകളിൽ തൊഴിൽ നൈപുണ്യം നേടി വിജയിക്കുന്ന വിദ്യാർഥികൾക്ക് വിദേശ രാജ്യങ്ങളിൽ ഉന്നതപഠനത്തിന് സൗകര്യമൊരുക്കാൻ സർക്കാർ മുൻകൈയെടുക്കുമെന്ന് മന്ത്രി.ടി.പി. രാമകൃഷ്ണൻ. ഇളമാട് ഗവ.ഐ.ടി.ഐ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇളമാട് ഐ.ടി.ഐക്ക് പുതുതായി രണ്ട് കോഴ്സുകൾ ആരംഭിക്കുവാനും അനുബന്ധ സൗകര്യങ്ങെളാരുക്കാനും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുല്ലക്കര രത്നാകരൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എസ്. ചിത്ര, ഐ.ടി.ഡി ജോ. ഡയറക്ടർ ജസ്റ്റിൻ രാജ്, ബ്ലോക്ക് വൈസ് പ്രസിഡൻറ് സാം കെ. ഡാനിയേൽ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.എ. സത്താർ, പി.കെ. ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടിവ് എൻജിനീയർ വി.ഐ. നസീം റിപ്പോർട്ട് അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.