ജാതി-മത വിവേചനത്തിനെതിരെ പടച്ചട്ട അണിയണം -പി. രാമഭദ്രൻ

കൊല്ലം: സമൂഹത്തെ മാത്രമല്ല, രാഷ്ട്രത്തെ മുഴുവൻ പിന്നോട്ട് തള്ളുന്ന ജാതിവിവേചനവും മതവിദ്വേഷവും അവസാനിപ്പിക്കാൻ പടച്ചട്ട അണിയാനും പോർമുഖത്തേക്ക് അണിനിരക്കാനും തയാറായാൽ മാത്രമേ അതിജീവനം സാധ്യമാകൂവെന്ന് കേരള ദലിത് ഫെഡറേഷൻ (കെ.ഡി.എഫ്) സംസ്ഥാന പ്രസിഡൻറ് പി. രാമഭദ്രൻ പറഞ്ഞു. കെ.ഡി.എഫ് സംസ്ഥാന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്താകമാനവും പ്രത്യേകിച്ച് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ദലിതർക്കും മുസ്ലിംകൾക്കുമെതിരെയുള്ള വംശീയ അതിക്രമങ്ങൾ അനുദിനം വർധിക്കുകയാണ്. ഗുജറാത്തിലെ ഉന്നയിൽ ദലിതരെ കെട്ടിയിട്ട് ആക്രമിച്ച് അവരുടെ പൗരസ്വാതന്ത്ര്യത്തെ ആത്മാഭിമാനത്തെയും ഭരണകൂടത്തി​െൻറ പിന്തുണയോടുകൂടി തല്ലിക്കെടുത്തിയത് ചരിത്രത്തി​െൻറ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ജാതീയ ഉചനീചത്വങ്ങൾക്കെതിരെ പ്രവർത്തിച്ചതിന് സബർമതി പുരസ്കാരം ലഭിച്ച കെ.ഡി.എഫ് സംസ്ഥാന വർക്കിങ് പ്രസിഡൻറ് ടി.പി. ഭാസ്കരന് സമ്മേളനത്തിൽ സ്വീകരണം നൽകി. കെ.ഡി.എഫ് സംസ്ഥാന സെക്രട്ടറി എം. ബിനാൻസ് അധ്യക്ഷത വഹിച്ചു. ടി.പി. അയ്യപ്പൻ, പി.ജി. പ്രകാശ്, പി.ടി. ജനാർദനൻ, എ. രതീഷ്, ബോബൻ ജി. നാഥ്, പി.കെ. രാധ, എസ്.പി. മഞ്ജു, റെജി പേരൂർക്കട, രാധാകൃഷ്ണൻ കല്ലാർ, മോഹനൻ ചാല, പി.പി. കമല, കൊയ്ത്തൂർകോണം ശശി, ഡോ. കെ. ബാബു, കാവുവിള ബാബുരാജൻ, ശൂരനാട് അജി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.