കുട്ടവഞ്ചിയിൽ മത്സ്യബന്ധനത്തിന്​ കർണാടക സംഘ​െമത്തി

ATTN കരുനാഗപ്പള്ളി: ഈറ കൊണ്ടു നിർമിച്ച വൃത്താകൃതിയിലുള്ള കുട്ടവഞ്ചിയിൽ മത്സ്യം പിടിക്കുന്നതിന് ഇതരസംസ്ഥാന സംഘമെത്തി. ഉൾനാടൻ ജലാശയങ്ങളിൽനിന്ന് മത്സ്യം പിടിക്കാൻ കുടുംബസമേതം പള്ളിക്കലാറി​െൻറ കൈവഴിയായ കന്നേറ്റി കായലിൽ കർണാടയിൽനിന്നുള്ളവരാണ് എത്തിയത്. അര ഡസനിലധികം കുട്ട വഞ്ചികളുമായാണ് ഇവരുടെ വരവ്. കേരളത്തിൽ മഴക്കാലമാകുമ്പോൾ പുഴമീൻ സാധ്യത അറിഞ്ഞാണ് ഇവർ എത്തുന്നത്. കുട്ടികളും സ്ത്രീകളുമടക്കം കുട്ടവഞ്ചിയിൽ കായലിൽ തുഴഞ്ഞുനടന്നാണ് മത്സ്യം പിടിക്കുന്നത്. പിടിക്കുന്ന മത്സ്യം ഇവർ വിൽപനയും നടത്തുന്നു. പുഴമീനായ കരിഞ്ചിയും (കണമ്പ്) കരിമീനും പ്രാച്ചി പള്ളത്തിയുമൊക്കെയാണ് ഇവരുടെ വലയിൽ കുടുങ്ങുന്നതിലധികവും. രണ്ടുവർഷം മുമ്പും സംഘം കന്നേറ്റിയിൽ എത്തിയിരുന്നു. എൻ.എസ് ആശുപത്രിയിൽ ഹോം ടു സ്കൂൾ ഹെൽത്ത് ഫെയർ -must പരസ്യതാൽപര്യം- കൊല്ലം: എൻ.എസ് സഹകരണ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ഈ അധ്യയനവർഷത്തിൽ എൽ.കെ.ജി, യു.കെ.ജി, ഒന്നാം ക്ലാസുകളിലേക്ക് പ്രവേശിക്കുന്ന കുട്ടികൾക്കും അവരുടെ രക്ഷാകർത്താക്കൾക്കുമായി ഹോം ടു സ്കൂൾ- ഹെൽത്ത് ഫെയർ എന്ന പേരിൽ സൗജന്യ ആരോഗ്യപരിശോധനയും ക്ലാസും നടത്തും. പീഡിയാട്രിക്സ്, ഒഫ്ത്താമോളജി, ഇ.എൻ.ടി, ഡ​െൻറൽ എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരാണ് കുട്ടികൾക്ക് സൗജന്യ പരിശോധന നൽകുന്നത്. കുട്ടികളുടെ പോഷകാഹാരം, മാനസികാരോഗ്യം, നേത്രപരിചരണം, ശാരീരിക-മാനസിക വികാസം, രക്ഷിതാക്കൾ എടുക്കേണ്ട മുൻകരുതലുകൾ വിഷയങ്ങളിലാണ് രക്ഷിതാക്കൾക്ക് ക്ലാസുകൾ. ലോക പരിസ്ഥിതി ദിനാചരണ ഭാഗമായി വൃക്ഷത്തൈ സൗജന്യമായി നൽകും. സ്കൂളിൽ ചേരുന്നതി​െൻറ ഓർമക്കായി ഈ വൃക്ഷത്തൈ കുട്ടികൾ വീടുകളിൽ നടും. ജൂൺ മൂന്നിന് രാവിലെ 9.30ന് ആശുപത്രി അങ്കണത്തിൽ ആരംഭിക്കുന്ന ഹെൽത്ത് ഫെയറിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് അവസരം. രജിസ്ട്രേഷന് 9400364111, 9400364000 നമ്പറുകളിൽ ബന്ധപ്പെടാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.