ജാഗ്രത പാലിക്കേണ്ടത്​ രണ്ട്​ ജില്ലകളിലേക്കുള്ള യാത്രകളിൽ മാത്രം

തിരുവനന്തപുരം: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കേണ്ടത് രണ്ട് ജില്ലകളിലേക്കുള്ള യാത്രയിൽ മാത്രമെന്ന് ആരോഗ്യവകുപ്പി​െൻറ പുതിയ അറിയിപ്പ്. മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്ക് യാത്രനടത്തുന്നവർ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പി​െൻറ കൂടി ചുമതലയുള്ള അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ പുറപ്പെടുവിച്ച പുതിയ നിർദേശം. നേരത്തെ, മലപ്പുറം, കോഴിക്കോട് ജില്ലകൾ കൂടാതെ, വയനാട്, കണ്ണൂർ ജില്ലകളിലേക്കുള്ള യാത്രയിലും ജാഗ്രതപാലിക്കണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ, വയനാടും കണ്ണൂരും നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് വ്യക്തമായ സാഹചര്യത്തിൽ ഇൗ ജില്ലകളെ ജാഗ്രതാനിർദേശത്തിൽനിന്ന് ഒഴിവാക്കി. കേരളത്തിൽ എവിടേക്കുമുള്ള യാത്ര സുരക്ഷിതമാണെങ്കിലും നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത ജില്ലകളിൽ സഞ്ചരിക്കുേമ്പാൾ അൽപം കരുതൽ സ്വീകരിക്കണമെന്നുമാണ് പുതിയ നിർദേശത്തിൽ വ്യക്തമാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.